ദേശീയം
പ്രധാനമന്ത്രി ജൻമൻ പദ്ധതിയെപ്പറ്റി ഇന്ത്യൻ എക്‌സ്പ്രസ്സിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയുള്ള വിവരണം.
(GS 2 – Welfare schemes for vulnerable sections)
2023 നവംബർ 29 നാണ് ‘ജൻമൻ’ (P M Janjati Adivasi Nyaya Maha Abhiyan ) എന്ന പദ്ധതി നിലവിൽ വന്നത്.
‘പ്രത്യേകിച്ച് ദുർബലരായ ആദിവാസി’ (PVTGs) വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുവാനും വിദ്യാഭ്യാസം, നല്ല ആരോഗ്യം തുടങ്ങിയവ പ്രദാനം ചെയ്യാനും വേണ്ടിയാണ് ഈ പദ്ധതി കൊണ്ടുവന്നത്. ഈ വിഭാഗക്കാരുടെ സമഗ്രമായ ഉന്നമനമാണ് ലക്ഷ്യം.
Particularly Vulnerable Tribal Groups (PVTGs)
ആദിമസ്വഭാവവിശേഷങ്ങൾ ,വ്യെതിരിക്തമായ സംസാരം, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ, സമൂഹവുമായി സമ്പർക്കം പുലർത്താനുള്ള മടി, പിന്നോക്കാവസ്ഥ തുടങ്ങിയവയാണ് ഈ ഗോത്രസമൂഹങ്ങളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ.
എന്തുകൊണ്ട് ഈ പദ്ധതി ?
- ആദിവാസി വിഭാഗങ്ങളിൽ പി.വി .ടി.ജി വിഭാഗം കൂടുതൽ ദുർബലരാണ്. അല്പം കൂടി വികസിതവും മുഖ്യധാരയിലുള്ളതുമായ ഗോത്രവിഭാഗക്കാർ ക്ഷേമഫണ്ടുകളുടെ പ്രധാന ഭാഗം എടുക്കുന്നു. അതിനാൽ പി.വി .ടി.ജി കൾക്ക് അവരുടെ വികസനത്തിന് കൂടുതൽ ഫണ്ട് ആവശ്യമാണ്.
- സംസ്ഥാന - കേന്ദ്ര ഗവൺമെന്റുകൾ ഇവരുടെ വികസനത്തിന് നല്ല രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്. പ്രധാൻമന്ത്രി ജൻജതിയ വികാസ് മിഷൻ പദ്ധതി ഇതിനുദാഹരണമാണ്. വനവിഭവങ്ങൾ ശേഖരിക്കുവാനും വില്പന നടത്തുവാനും പി.വി .ടി.ജി യിൽപ്പെട്ടവരെ സഹായിക്കുന്ന പദ്ധതിയാണിത്.
- ഈ വിഭാഗക്കാർക്ക് മാത്രമായി ഒരു മനുഷ്യ വികസന സൂചിക കൊണ്ടുവരാനാണ് പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.
- താഴെത്തട്ടിൽ നിന്നും അവരുടെ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കും. കൂടാതെ തൊഴിൽ വൈദഗ്ദ്യം, നൈപുണ്യവികസനം, സാംസ്കാരിക ഉന്നമനം തുടങ്ങിയവയും ഈ പദ്ധതയിലൂടെ ലക്‌ഷ്യം വെയ്ക്കുന്നു.
- കൗമാരക്കാരിലെ ഗർഭധാരണം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അവബോധം നൽകാനും മൊബൈൽ മെഡിക്കൽ ആരോഗ്യ യൂണിറ്റുകൾ തുടങ്ങാനും പദ്ധതിയിൽ പറയുന്നുണ്ട്.
അനുബന്ധ വിവരങ്ങൾ
ദേബാർ കമ്മീഷൻ (1960 - 61 ) പട്ടികവർഗ്ഗ വിഭാഗത്തിനുള്ളിൽത്തന്നെ ചില ഗോത്രങ്ങളുടെ വികസനത്തിന്റെ തോതിൽ മറ്റുള്ളവരെ അപേക്ഷിച്ച് അസമത്വം നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇത്തരം ഗോത്രങ്ങളെ "പ്രാദിക ഗോത്ര സംഘം" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി. 2006 ൽ ഇന്ത്യ ഗവണ്മെന്റ് "പ്രാദിക ഗോത്ര സംഘ'ത്തെ PVTG എന്ന പേരിൽ അംഗീകരിക്കുകയായിരുന്നു.
അനുബന്ധം : Mains syllabus - Welfare schemes for vulnerable sections.