പ്രബലമായ ജാതിവ്യവസ്ഥ, 'ദി ഹിന്ദു' പത്രത്തിലെ ലേഖനത്തെ അടിസ്ഥാനമാക്കിയ നോട്ട്
ജാതിവ്യവസ്ഥ ഇന്ന് രാജ്യത്ത് പ്രധാനമായും മൂന്ന് തരത്തിൽ പ്രകടമാണ്. അതിൽ ആദ്യത്തേത് രാജ്യത്തെ വിഭവങ്ങളുടെയും അവസരങ്ങളുടെയും ലഭ്യതയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം എന്ന നിലയിൽ ആണ്. ആ നിലക്ക് രാജ്യത്തെ നിലവിലെ ജാതിവിവേചനത്തിന്റെ പ്രധാന കാരണമായി പ്രവർത്തിക്കുന്നത് ഇതാണ്. രണ്ടാമതായി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രധാന ഘടകമായി വർത്തിക്കുന്നു. മൂന്നാമതായി രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അവരുടെ ജാതി എന്നത് പരമ്പരാഗതമായ സ്വത്വമായി കൊണ്ടുനടക്കുന്നു എന്ന നിലയിൽ ആണ്.
ജാതി-രാഷ്ട്രീയം സ്വാതന്ത്ര്യത്തിന് മുൻപേ പ്രബലമായിരുന്നു. തൊട്ടുകൂടായ്മക്കെതിരെയുള്ള പ്രവർത്തനമായിരുന്നു ആദ്യകാലഘട്ടങ്ങളിലെങ്കിൽ 'പൂനാപാക്‌ട് 'ഒടുകൂടി ഇതിന്റെ സ്വഭാവം മാറി തുടങ്ങി.
ജാതി അടിസ്ഥാനത്തിൽ തെരെഞ്ഞെടുപ്പ് മണ്ഡലങ്ങൾ സംവരണം ചെയ്തതും താഴ്ന്ന ജാതിയിൽപ്പെട്ടവരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും എല്ലാം ജാതി-രാഷ്ട്രീയത്തിന് കൂടുതൽ വളമേകുന്ന സാഹചര്യം ഒരുക്കി.
കഴിഞ്ഞ 75 വർഷത്തിനിടെ രാജ്യത്തെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായിട്ടുണ്ട്.