‘ഫ്രീബീസ്’ ഗുണവും ദോഷവും ഉണ്ടാക്കുന്നുണ്ടെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

എന്താണ് ‘ഫ്രീബീസ്’ ?

  • രാഷ്ട്രീയതാല്പര്യങ്ങൾ മുൻ നിർത്തിക്കൊണ്ട് സൗജന്യമായി വൈദ്യുതി പോലുള്ളവ ജനങ്ങൾക്ക് നല്കുന്നതിനെയാണ് ഫ്രീബീസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  • ഇത്തരത്തിൽ സൗജന്യമായി പലതും നൽകുന്നത് രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥക്ക് ദോഷകരമായി മാറുന്നു എന്ന ആരോപണം നിലനിൽക്കുകയാണ്.
  • സർക്കാറുകൾക്ക് പൊതുജനതാല്പര്യം മുൻ നിർത്തിക്കൊണ്ട് പലതും സൗജന്യമായി നൽകേണ്ടതുണ്ട് എന്നതുകൊണ്ടുതന്നെ ഫ്രീബീസ്' എന്നതിന് കൃത്യമായ നിർവ്വചനം നൽകാൻ സാധിക്കാത്ത സാഹചര്യമാണ്.

തെരെഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്

സൗജന്യമായി നൽകുന്നത് ചില സാഹചര്യങ്ങളിൽ ഗുണകരമായി മാറും. ഉദാഹരണത്തിന് പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ സഹായിക്കാനായി സർക്കാറുകൾക്ക് സൗജന്യങ്ങൾ നൽകേണ്ടതായി വരും. എന്നാൽ രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ട് സാധാരണ സാഹചര്യത്തിൽ ഇത്തരം സൗജന്യങ്ങൾ നൽകുന്നത് ദോഷകരമായി മാറും.