'ഫ്രീ ബീസ്' പ്രശ്നം - അപ്ഡേറ്റ്

  • ഫ്രീബീസ് അല്ലെങ്കിൽ അസാധ്യമായ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വോട്ടർമാരുടെ തീരുമാനത്തെ തെറ്റായരീതിയിൽ സ്വാധീനിക്കുന്നതാണ്.
  • എന്നാൽ എന്താണ് 'ഫ്രീബീസ്' എന്നും എന്താണ് ദുർബല വിഭാഗത്തിൽപ്പെട്ടവരെ സഹായിക്കാനുള്ള ക്ഷേമപദ്ധതികൾ എന്നും കൃത്യമായി വേർതിരിക്കുക എന്നത് രാഷ്ട്രീയപരമായ കാര്യമാണ്. അതിൽ കോടതിക്ക് ചെയ്യാനാവുന്നതിൽ പരിധിയുണ്ട്.
  • ഈ സാഹചര്യത്തിൽ നിയമനിർമ്മാണ സഭക്ക് ഫ്രീബീസ് പോലുള്ള പ്രഖ്യാപനങ്ങൾ തടയാനാവശ്യമായ നിയമനിർമ്മാണം നടത്തുക എന്നത് സാധ്യമാണോ എന്ന് പരിശോധിക്കാൻ സുപ്രീം കോടതി ഒരു സമിതി ഉണ്ടാക്കാൻ തീരുമാനിച്ചു. നീതി ആയോഗ്, നിയമ കമ്മീഷൻ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയ തല്പരകക്ഷികളിൽ നിന്നും സമിതി നിർദ്ദേശങ്ങൾ സ്വീകരിക്കും.
  • കോടതി ഈ വിഷയത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
  • 2013 ൽ സുബ്രമണ്യം ബാലാജി Vs ഗവണ്മെന്റ് ഓഫ് തമിഴ്നാട് കേസിൽ സുപ്രീം കോടതി വിഷയത്തിൽ ഇടപെടുകയും ചില നിലപാടുകൾ പറയുകയും ചെയ്തിരുന്നു. അത് :
  • രാഷ്ട്രീയപാർട്ടികളുടെ തെരെഞ്ഞെടുപ്പ് മാനിഫെസ്റ്റോ നിയന്ത്രിക്കാനാവശ്യമായ മാർഗ്ഗരേഖ നിർമ്മിക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
  • അത് പ്രകാരം അസാധ്യമായ വാഗ്ദാനങ്ങൾ രാഷ്ട്രീയപാർട്ടികൾ തെരെഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തരുതെന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്യാനായത്.