ബംഗ്ലാദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളിൽ വന്ന വാർത്തയുടെ പ്രസക്ത ഭാഗങ്ങൾ.

  • നിലവിൽ ഷെയ്ക് ഹസീന നേതൃത്വം നൽകുന്ന അവാമി ലീഗ് ആണ് ബംഗ്ലാദേശിലെ ഭരണപക്ഷം.ഖാലിദാ സിയ നേതൃത്വം നൽകുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP)ആണ് മുഖ്യപ്രതിപക്ഷം.
  • പ്രതിപക്ഷത്തിനെതിരെ ശക്തമായ അടിച്ചമർത്തലുകൾ നടക്കുന്നു എന്ന് രാഷ്ട്രീയകക്ഷികൾ വിമർശനമുന്നയിക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് ഖാലിദാ സിയയെ അഴിമതി ആരോപിച്ച് ജയിലിലടച്ചിരിക്കുകയാണ്. ഹ്യുമൻ റൈറ്റ് വാച്ച് റിപ്പോർട്ട് അനുസരിച്ച് അക്രമങ്ങളിൽ ഇതിനകം തന്നെ 16 പേർ കൊല്ലപ്പെടുകയും 5000- ത്തിലധികം പേർക്ക് പരിക്കു പറ്റുകയും ചെയ്തിട്ടുണ്ട്.
  • ഇന്ത്യ കഴിഞ്ഞാൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് ബംഗ്ലാദേശ്. ചൈനീസ് സഹായത്തോടെ നിർമിച്ച പാലങ്ങളും റോഡുകളും റഷ്യൻ സഹായത്തോടെ നിർമാണം പുരോഗമിക്കുന്ന ന്യൂക്ലിയാർ റിയാക്ടറുകളും വികസനത്തെ സൂചിപ്പിക്കുന്നു.
  • സാമ്പത്തിക പ്രതിസന്ധികാലത്ത് ശ്രീലങ്കയ്ക്ക് പണം നൽകി സഹായിക്കുകയും ദശലക്ഷത്തോളം റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് അഭയം നൽകുകയും ചെയ്തു. തൊഴിൽ മേഖലയിലെ സ്ത്രീ പ്രാതിനിധ്യകണക്ക് എടുത്താൽ ദക്ഷിണേഷ്യയിൽ ഒന്നാമതാണ് ബംഗ്ലാദശ്.
  • അവാമി ലീഗ് എക്കാലത്തും ഇന്ത്യയോട് സഹൃദം സൂക്ഷിച്ചിരുന്നു. ഡൽഹിയിൽ നടന്ന ജി. 20 ഉച്ചകോടിയിൽ പ്രത്യേകതിഥിയായി ബംഗ്ലാദേശ് പ്രധാനമന്ത്രി എത്തിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടിയായ BNP യുമായി ഇന്ത്യക്ക് അത്ര നല്ല ബന്ധമില്ല

ബന്ധപ്പെട്ട വിവരങ്ങൾ

  • ബംഗ്ലാദേശിന്റെ കര അതിർത്തിയുടെ മൂന്ന് വശങ്ങൾ ഇന്ത്യയുമായി പങ്കിടുന്നു. ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. 1971 ൽ രൂപീകരിച്ച ബംഗ്ലാദേശിന്റെ രൂപീകരണത്തിൽ പ്രധാനപങ്ക് വഹിച്ചത് ഇന്ത്യയാണ്.
  • ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. പൊതു ചരിത്രവും പൈതൃകവും, ഭാഷാപരവും സാംസ്കാരികവുമായ ബന്ധങ്ങൾ. കൂടാതെ ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനങ്ങൾ സൃഷിടിച്ചത് രവീന്ദ്രനാഥ ടാഗോർ ആണ്.
  • ഇന്ത്യയുടെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്. 2011 മുതൽ സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ആക്‌ടിന് (SAFTA) കിഴിൽ ബംഗ്ലാദേശിലേക്ക് ഡ്യൂട്ടി ഫ്രീ ആക്‌സസ് ഇന്ത്യ നൽകിയിട്ടുണ്ട്.
  • ഇന്ത്യയും ബംഗ്ലദേശും 54 പൊതുനദികൾ പങ്കിടുന്നു. വടക്കുകിഴക്കൻ ഇന്ത്യയ്ക്കു ബംഗ്ലാദേശിനും ഇടയിലുള്ള ആദ്യ റെയിൽ പാതയാണ് അഗർത്തല- അഖൗറ റെയിൽ ലിങ്ക്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ഊർജമേഖലാ സഹകരണവും വർധിച്ചിട്ടുണ്ട്.