ബീഹാറിലെ വാൽമീകി കടുവാ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തയിലെ ഭാഗങ്ങൾ
ദേശിയ കടുവാ സംരക്ഷണ അതോറിറ്റി (N T C A ) ബീഹാറിലെ കടുവാ സംരക്ഷണ കേന്ദ്രത്തിൽ കടുവകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടെന്ന് രേഖപ്പെടുത്തി. 31 ൽ നിന്ന് 54 ആയി വർധിച്ചിട്ടുണ്ട്.
വാൽമീകി കടുവാ സംരക്ഷണ (V T R ) കേന്ദ്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഖനനം നിരോധിച്ചതും നിയന്ത്രണങ്ങൾ നടപ്പിലാക്കിയതും പച്ചപ്പ് നിലനിർത്താൻ സഹായിച്ചു. ഇത് കടുവകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കി.
N T C A ഈ കടുവാ സംരക്ഷണ കേന്ദ്രത്തെ "Verry Good" വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അനുബന്ധവിവരങ്ങൾ
വാൽമീകി കടുവാ സംരക്ഷണ കേന്ദ്രം- ബീഹാറിലെ ചമ്പാരൻ ജില്ലയിൽ സ്ഥിതി ചെയുന്നു.
കാട്ടുപോത്ത്, കാട്ടുനായ, കാട്ടുപന്നി തുടങ്ങിയവയാണ് മറ്റ് ജീവികൾ