അന്തർ ദേശീയം
"ബ്രിക്സ് " വിപുലീകരണവുമായി ബന്ധപ്പെട്ട നോട്ട്
ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യാ, UAE എന്നീ രാജ്യങ്ങൾ ബ്രിക്സിൽ പുതിയ അംഗങ്ങളായി ചേർന്നു. 2022-ലെ 15 ാമത് ബ്രിക്സ് ഉച്ചകോടി അംഗീകരിച്ച തീരുമാനപ്രകാരമാണ് ഇത്.
ബ്രിക്സ് (BRICS)
- ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ 5 വളർന്നുവരുന്ന ദേശീയസമ്പദ്‌വ്യവസ്ഥകളുടെ ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കുന്ന ചുരുക്കപ്പേരാണ് BRICS.
- 2001-ൽ സാമ്പത്തിക ശാത്രജ്ഞനായ ജിം ഒ നിൽ ആണ് ഈ പദം ആദ്യം ഉപയോഗിച്ചത്.
- ബ്രിക്സ് രാജ്യങ്ങൾ ആഗോള ജനസംഖ്യയുടെ 41 %വും, ആഗോള GDP യുടെ ഏകദേശം 24 %വും, ആഗോള വ്യാപാരത്തിൻ്റെ 16 %വും പ്രതിനിധികരിക്കുന്നു. ലോകത്തിലെ ഏറ്റവു വലിയ, 5 വളർന്നുവരുന്ന രാജ്യങ്ങളെ ബ്രിക്സ് ഒരുമിച്ച് കൊണ്ടുവരുന്നു.
- 2006-ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവർ ചേർന്ന് 'BRIC' രൂപികരിച്ചു. 2010-ൽ ദക്ഷിണാഫ്രിക്ക കൂടി ഇതിൽ ചേർന്നതോടെ കൂട്ടായ്‌മ ബ്രിക്സ് എന്നായി മാറി.
- 2009- മുതൽ ബ്രിക്സ് രാജ്യങ്ങൾ എല്ലാ വർഷവും ഒത്തുകൂടുന്നു.
- ബ്രിക്സ് രാജ്യങ്ങൾ സ്ഥാപിച്ച ഒരു ബഹുമുഖ വികസന ബാങ്കാണ് "new development bank ".
ബ്രിക്സ് വിപുലീകരണത്തിൻ്റെ പ്രാധാന്യം
- ഗ്രൂപ്പിനെ ശക്തിപ്പെടുത്തുക :- ലോകത്തിലെ ഏറ്റവും വലിയ മൂന്ന് എണ്ണ ഉൽപ്പാദകരായ സൗദി, UAE, ഇറാൻ എന്നിവർ കൂടി ഉൾപെടുന്നതോടെ ഗ്രൂപ്പ് കൂടുതൽ ശക്തമാകും.
- ലോകജനസംഖ്യയുടെയും സമ്പദ്‌വ്യവസ്‌ഥയുടെയും വലിയൊരു പങ്ക് പ്രതിനിധികരിക്കുന്ന കൂട്ടായ്മയായി മാറും.
ഇന്ത്യയുടെ ആശങ്കകൾ
- പുതുതായി അംഗങ്ങൾ കൂടി എത്തിയതോടെ ഗ്രൂപ്പ് ചൈന അനുകൂലമായി മാറുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്
- അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധവും ചൈനയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളും ഗ്രൂപ്പിനെ ബാധിച്ചേക്കാം.
ഈ കൂട്ടായ്മയുടെ സ്ഥിരതയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ സമവായത്തിലൂന്നിയ തീരുമാനങ്ങളിലേക്ക് എത്തിച്ചേരേണ്ടത് ആവശ്യമാണ്. അതിനായി എല്ലാ രാജ്യങ്ങളും പരിശ്രമിക്കും എന്ന് പ്രതീക്ഷിക്കാം.