ദി ഹിന്ദു പത്രത്തിലെ " ഭരണഘടനയിലെ അനുച്ഛേദം 370 " മായി ബന്ധപ്പെട്ട ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ

(GS 2 -POLITY, CONSTITUTION)

  • ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാകുന്നതുമായി ബന്ധപ്പെട്ട വിധിയിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കോൾ, കാശ്മീർ തായ്‌വരയിൽ ജനങ്ങൾ അനുഭവിച്ച പീഡനങ്ങളുടെയും ദുരിതങ്ങളുടേയു നേർചിത്രം വ്യക്തമാക്കാൻ ഒരു അനുരഞ്ജന സമിതി രൂപീകരിക്കണമെന്ന് പറഞ്ഞിരുന്നു. അതുവഴി ഈ കാലയളവിൽ നടന്ന മനുഷ്യാവകാശധ്വംസനങ്ങളെ പറ്റി വ്യക്തമാക്കാൻ കഴിയുമെന്ന് ജസ്റ്റിസ് പറഞ്ഞു.
  • 1974-ൽ ഉഗാണ്ടയിൽ ഇത്തരത്തിലൊരു കമ്മീഷനെ നിയോഗിച്ചതും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന സമയത്ത് ജനങ്ങൾ നേരിട്ടിരുന്ന ദുരിതങ്ങളെ മനസിലാക്കാൻ കമ്മീഷനെ നിയോഗിച്ചതു. ജസ്റ്റിസ് കോൾ ചൂണ്ടികാണിച്ചു
  • ഇത്തരത്തിലുള്ള കമ്മീഷനെ നിയോഗിക്കുമ്പോൾ അതിലെ അംഗങ്ങൾ പക്ഷഭേദമില്ലാതെ കാര്യങ്ങൾ ചെയ്യുന്നവരായിരിക്കണം. ഇരകളുടെ വാദങ്ങൾ കൃത്യമായും സുതാര്യമായും രേഖപ്പെടുത്തണം.
  • കാശ്മീർ താഴ്‌വരയിൽ സമാധാനം നിലനിർത്തുന്നതിന് വേണ്ടി വിന്യസിച്ച ചില മിലിറ്ററി ഉദ്യാഗസ്ഥർക്കിടയിലും മനുഷ്യാവകാശ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ഉദ്യോഗ്സഥരെ ചോദ്യം ചെയ്യുന്നതിന് കേന്ദ്രസർക്കാരിൻ്റെ അനുമതി ആവശ്യമാണ്.2012-ലെ "ആർമി" യും സി.ബി.ഐ. യും തമ്മിലുള്ള കേസിൽ സുപ്രീംകോടതി ഈ കാര്യത്തെ പറ്റി നിഷ്കർഷിച്ചിട്ടുണ്ട്
  • സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശ്വാസിത നഷ്ടപ്പെടുത്താതെ തന്നെ മനുഷ്യാവകാശലംഘനങ്ങളെ പറ്റി കൂട്ടുത്തരവാദിത്തത്തോടെ അന്വേഷിക്കണമെന്നാണ് ജസ്റ്റിസ് പറയുന്നത്.
  • 1989-90 കാലയളവിലെ കാശ്മീർ പണ്ഡിറ്റ് വിഭാഗത്തിലെ ജനങ്ങളുടെ പലായനത്തെപ്പറ്റിയും സൂക്ഷ്‌മ അന്വേഷണം വേണമെന്ന് പറയുന്നു.
  • ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ മനുഷ്യാവകാശലംഘനം നേരിട്ട ഇരകൾ കൃത്യമായ നഷ്ടപരിഹാരത്തിന് അർഹരാണ്. പുനരധിവാസത്തിൻ്റെ രൂപത്തിലോ,നഷ്ടപരിഹാരത്തിൻ്റെ രൂപത്തിലോ അത് നൽകേണ്ടതാണ്. ഒരു പൊതുമാപ്പിൻെ രൂപത്തിലും ഇരകളെ സന്തോഷിപ്പിക്കാവുന്നതാണ്.
  • ഭാവിയിൽ ഇത്തരത്തിൽ ഉള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാതാക്കാൻ സർക്കാരിന് നടപടികൾ എടുക്കാം .
  • ഭരണഘടനയിലെ 370 -ാ൦ വകുപ്പ് അടഞ്ഞ അദ്ധ്വായമായി മാറിയെങ്കിലും അതിൻ്റെ ഭാഗമായുള്ള മനുഷ്യവകാശലംഗങ്ങൾക്ക് കൃത്യമായ നീതി കിട്ടിയാൽ മാത്രമേ പൂർണമായും ആ വകുപ്പിന് വിരാമം കൈവരികയുള്ളു എന്ന് ലേഖകൻ ഉപസംഹരിക്കുന്നു.

ബന്ധപ്പെട്ട വിവരങ്ങൾ

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആർട്ടിക്കിൾ 35 A, 370 എന്നിവ ഈ വ്യവസ്ഥകൾ പ്രകാരം കേന്ദ്രസർക്കാരിന് സംസ്ഥാനത്തിൻ്റെ മേലുള്ള അധികാരങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്നു. പ്രതിരോധം,വിദേശകാര്യം, വാർത്താവിനിമയം എന്നീ മേഖലകളൊഴികെ ഇന്ത്യൻ പാർലമെൻ്റ് പാസാക്കുന്ന നിയമങ്ങൾ ജമ്മുകാശ്മീരിനെ ബാധകമാവണമെങ്കിൽ സംസ്ഥാനസർക്കാരിൻ്റ അഗീകാരം ആവശ്യമായിരുന്നു.

  • സുപ്രീകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈയിടെ ആർട്ടിക്കിൾ 370 റദ്ധാക്കിയ സർക്കാർ നടപടി ശരി വയ്ക്കുകയുണ്ടായി.
  • ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മുകാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി ഇല്ലാതാകുകയും സംസ്ഥാനം ജമ്മുകശ്മീർ,ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറുകയും ചെയ്തു.