ദേശീയം
സർക്കാരിൻ്റെ അഭിമാനപദ്ധതിയായ " ഭാരത് മാല പരിയോജന" യെ പറ്റി ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയ നോട്ട്
അടുത്തിടെ പ്രധാന ഹൈവേ വികസന പദ്ധതിയായ "ഭാരത് മാല പരിയോജന" യുടെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 2028 വരെ നീട്ടിയിട്ടുണ്ട്.
ഭാരത് മാല പരിയോജന
റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് കിഴിൽ ആരംഭിച്ച ഒരു പദ്ധതിയാണ് ഇത്. 2017-ൽ പ്രഖാപിച്ച ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2022-ൽ അവസാനിക്കേണ്ടതായിരുന്നു.
ഈ പദ്ധതിയുടെ ആറ് സവിശേഷതകൾ ഇവയാണ്.
- സാമ്പത്തിക ഇടനാഴികളെ സംയോജിപ്പിച്ച് ഉത്പാദന- ഉപഭോഗ കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം സുഗമമാക്കുക.
- ഇൻറ്റർ കോറിഡോർ, ഫീഡർ റൂട്ടുകൾ നിർമിക്കുക.
- ദേശീയ ഇടനാഴിയുടെ കാര്യക്ഷമത വർധിപ്പിക്കുക
- ബോർഡർ റോഡുകളുടെ സൗകര്യം വർധിപ്പിക്കുക
- തീരദേശ, തുറമുഖ connectivity റോഡുകൾ വികസിപ്പിക്കുക
- Green- Field Express way കൾ നിർമിക്കുക
അസംസ്‌കൃത വസ്തുക്കളുടെ വില, വർദ്ധിച്ച ഭൂമി ഏറ്റെടുക്കൽ ചെലവ് തുടങ്ങിയ ഘടകങ്ങൾ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നു.