മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ദി ഹിന്ദു പത്രത്തിൽ വന്ന വാർത്തയിലെ പ്രസക്ത ഭാഗങ്ങൾ.

2024 തുടക്കം മുതൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തിൻ്റെ പദ്ധതിയുടെ കീഴിലുള്ള എല്ലാ വേതനവും ആധാർ അടിസ്ഥാനമാക്കിയുള്ള പേമെൻറ്‌ സംവിധാനത്തിലൂടെ മാത്രമേ നൽകാവൂ എന്നാണ് സർക്കാർ നിഷ്കർഷിച്ചിട്ടുള്ളത്.

ഇങ്ങനെയൊരു നിബന്ധന കൊണ്ടുവരുന്നതിലൂടെ നിലവിൽ ജോലി ചെയുന്ന പലർക്കും തൊഴിൽ നഷ്ടപ്പെടാം. കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം 34.8 % ജോബ് കാർഡ് ഉടമകൾ ഈ പേയ്മെൻറ് രീതിക്ക് ഇപ്പോഴും അർഹരല്ല.

അക്കാദമിക് വിദഗ്‌ധരുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മായായ Libtech India പറയുന്നതനുസരിച്ച് കഴിഞ്ഞ 21 മാസത്തിനിടെ 7 .6 കോടി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ്.

ABPS (Aadhar Based Payment Scheme ), തൊഴിലാളികളുടെ തനതായ 12 അക്ക ആധാർ നമ്പർ അവരുടെ സാമ്പത്തിക വിലാസമായി ഉപയോഗിക്കുന്നു.

100 % ABPS യോഗ്യതയുള്ള തൊഴിൽ കാർഡുകൾ വേണമെന്ന കേന്ദ്രസർക്കാരിൻറെ സമ്മർദ്ദത്തെ തുടർന്ന് സംസ്ഥാനങ്ങൾ ആധാർ പേയ്മെൻറ് യോഗ്യമല്ലാത്ത നിരവധി കാർഡുകൾ ഇല്ലാതാക്കിയിട്ടുണ്ട്.

ABPS നടപ്പാക്കൽ ചോർച്ച തടയുമെന്നും വേഗത്തിലുള്ള പേയ്‌മെന്റുകൾ ഉറപ്പാക്കുമെന്നും സർക്കാർ വാദിക്കുന്നു.

അനുബന്ധ വിവരങ്ങൾ

  • ഗ്രാമവികസന മന്ത്രാലയം 2005 -ൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി (MGNREGA )
  • അവിദഗ്ദ്ധമായ ജോലികൾ ചെയ്യാൻ തയ്യാറുള്ള ഏതൊരു ഗ്രാമീണ കുടുംബത്തിലെയും മുതിർന്ന അംഗങ്ങൾക്ക്, നിയമാനുസൃതമായ മിനിമം വേതനത്തിൽ എല്ലാ സാമ്പത്തികവര്ഷത്തിലും നൂറ് ദിവസത്തെ തൊഴിൽ ഗ്യാരണ്ടി നൽകുന്നു.
  • 2023 ലെ കണക്കു പ്രകാരം 14 .32 കോടി സജീവതൊഴിലാളികൾ MGNREGA യിൽ പ്രവർത്തിക്കുന്നു.
  • ജോലി അഭ്യർത്ഥിക്കുന്ന ഒരാൾക്ക് 15 ദിവസത്തിനുള്ളിൽ അത് ലഭ്യമാക്കണമെന്നും ഇല്ലെങ്കിൽ "തൊഴിലില്ലായ്‌മ അലവൻസ് " നൽകണമെന്നും ഈ നിയമത്തിൽ പറയുന്നു.
  • സ്ത്രീകൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെടുന്നു.
  • MGNREGA യുടെ കീഴിൽ നടപ്പിലാക്കുന്ന എല്ലാ പ്രവൃത്തികളുടെയും സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
  • സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഈ പദ്ധതിയുടെ മുഴുവൻ നടത്തിപ്പും കേന്ദ്രഗ്രാമവികസന മന്ത്രാലയം നിരീക്ഷിക്കുന്നു.
  • ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകൾക്ക് തൊഴിൽ ഉറപ്പാക്കി, ജനങ്ങളുടെ വാങ്ങൽശേഷി (purchasing power ) വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം അവതരിപ്പിച്ചത്.
  • 2022 -23 കണക്കനുസരിച്ചു 59 .16 % സ്ത്രീകളും 19.75 % പട്ടികജാതിക്കാരും 17 .47 % പട്ടികവർഗ്ഗക്കാരും മൊത്തം തൊഴിലവസരങ്ങൾ കിട്ടിയവരിൽ ഉൾപ്പെടുന്നു.
  • പലപ്പോഴും ഫണ്ട് കിട്ടാനുള്ള വൈമുഖ്യവും താമസവും ഈ പദ്ധതിയെ ബാധിക്കുന്നു. മാത്രമല്ല പദ്ധതിയിലൂടെ മുഴുവൻ വർക്കുകളും പൂർണമാക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.