രാജ്യത്തെ തീരപ്രദേശങ്ങളുടെ വ്യാപ്തി കുറയുന്നു. Source : The Telegraph

രാജ്യത്തെ തീരപ്രദേശത്തിന്റെ വ്യാപ്തിയിലുണ്ടാകുന്ന കുറവ് അപകടകരമാം വിധം വർധിക്കുകയാണ്. പാർലമെൻറിൽ സർക്കാർ നൽകിയ വിവരമനുസരിച്ചു ഇന്ത്യയുടെ മെയിൻലാന്റിന്റെ 34 % ഭാഗം വലിയ രീതിയിൽ തന്നെയുള്ള മണ്ണൊലിപ്പ് നേരിടുകയാണ്.

2016'ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും ചേർന്ന് നടത്തിയ പഠനമനുസരിച്ചു വരുന്ന മൂന്നു പതിറ്റാണ്ടിൽ തീരദേശ മണ്ണൊലിപ്പ് കഴിഞ്ഞ മുപ്പതു വർഷം സംഭവച്ചതിനേക്കാൾ 1 .5 മടങ്ങു വേഗത്തിൽ സംഭവിക്കും.

2050 ആകുമ്പോഴേക്കും ഇന്ത്യയിലെ പല തീരദേശ നഗരങ്ങളും മുങ്ങിപ്പോകുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

രാജ്യത്തെ തീരദേശങ്ങൾ നശിക്കുന്നതിന്റെ കാരണങ്ങൾ.

  • കാലാവസ്ഥാവ്യതിയാനം - ഇടയ്ക്കിടെ ഉണ്ടാകുന്ന സൈക്ലോണുകളും വെള്ളപ്പൊക്കവും.
  • നിയന്ത്രണരഹിതമായ നിർമാണപ്രവർത്തനങ്ങൾ .
  • സാൻഡ്‌മൈനിങ്‌.
  • കണ്ടൽകാടുകളുടെ നശീകരണം.
  • കടൽ നിരപ്പ് ഉയരുന്നത്.