ദേശീയം
രാജ്യത്തെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ കുറയുന്നു. Source: Business Line
ഒരു രാജ്യത്തെ തൊഴിൽ ചെയ്യാൻ നിയമപരമായി അനുമതിയുള്ള പ്രായത്തിൽ എത്രപേർ ജോലിയെടുക്കുകയോ ജോലിക്കായി ശ്രമിക്കുകയോ ചെയ്യുന്നു എന്നത് കാണിക്കുന്നതാണ് ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ എന്നത്. ഇന്ത്യയിലെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ നിരക്ക് കുറഞ്ഞുവരുന്നതായി കണക്കുകൾ പറയുന്നു.
- 2017 നും 2022 നും ഇടക്ക് രാജ്യത്തെ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ നിരക്ക് 46 ശതമാനത്തിൽനിന്നും 40 ശതമാനമായി കുറഞ്ഞു.
- രാജ്യത്തെ നിയമപരമായി ജോലിചെയ്യാനുള്ള പ്രായത്തിൽപ്പെടുന്ന 900 മില്യൺ ആളുകൾ തൊഴിലില്ലാതിരിക്കുകയോ തൊഴിൽ അന്വേഷിക്കാതിരിക്കുകയോ ചെയ്യുകയാണ്.
- ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ വലിയരീതിയിൽ കുറഞ്ഞത് സ്ത്രീകൾക്കിടയിലാണ്.
- ലോകത്തിൽ യുവാക്കൾ കൂടുതലായുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ കുറയുന്ന സാഹചര്യത്തിൽ ജനസംഖ്യാനുപാതിക നേട്ടം രാജ്യത്തിന് ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാകും.
- രാജ്യത്ത് വർദ്ധിച്ചുവരുന്ന യുവാക്കളുടെ എണ്ണം പരിഗണിക്കുമ്പോൾ 2030 ആകുമ്പോഴേക്കും 90 മില്യൺ പുതിയ കാർഷികേതര തൊഴിൽ രാജ്യത്ത് സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് കണക്കുകൾ പറയുന്നു.
- ഇത് സാധ്യമാകണമെങ്കിൽ വാർഷിക ജി.ഡി.പി വളർച്ച 8 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിൽ നിലനിർത്തണം.
- സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതുൾപ്പെടെയുള്ള നടപടികൾ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പ്രാധിനിത്യം വർധിക്കുന്നതിന് സഹായകരമാകും.