ദേശീയം
'രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ' പദ്ധതിക്ക് 5,911 കോടി രൂപ
'രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ' പദ്ധതിക്ക് 5,911 കോടി അനുവദിക്കാൻ കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാജ്യത്തെ 2.78 ലക്ഷം റൂറൽ ലോക്കൽ ബോഡികളെ സഹായിക്കുകയാണ് ലക്‌ഷ്യം. മൊത്തം തുകയായ 5,911 കോടി രൂപയിൽ കേന്ദ്രവിഹിതം 3700 കോടിയും സംസ്ഥാനവിഹിതം 2,211 കോടിയുമാണ്.
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ.
- പദ്ധതി ആരംഭിച്ചത് 2018'ൽ ആണ് .
- സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പഞ്ചായത്തുകളെ സഹായിക്കുകയാണ് പ്രധാന ലക്‌ഷ്യം.
- ലഭ്യമായ വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കികൊണ്ട് പഞ്ചായത്തുകളുടെ ഭരണമികവ് ഉയർത്താൻ പദ്ധതി ലക്‌ഷ്യം വെക്കുന്നു.
- ദാരിദ്ര്യ നിർമ്മാജനം, പ്രാഥമിക ആരോഗ്യ സേവനം, പ്രതിരോധ മരുന്ന് വിതരണം തുടങ്ങിയവക്ക് പദ്ധതി മുൻഗണന നൽകുന്നു.
- ദേശീയതലത്തിലും, സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും ആവശ്യത്തിന് മനുഷ്യവിഭവശേഷിയും, പശ്ചാത്തലസൗകര്യങ്ങളും ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ പഞ്ചായത്ത് രാജ് സംവീധാനങ്ങളുടെ പ്രവർത്തനശേഷി ഉയർത്തുക പദ്ധതിയുടെ ലക്ഷ്യമാണ്.
പഞ്ചായത്ത് രാജ് സംവീധാനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ സ്ത്രീശാക്തീകരണം, എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള വളർച്ച, ദാരിദ്ര്യനിർമ്മാജനം, തുടങ്ങിയവ കൂടുതൽ ഫലപ്രദമായ രീതിയിൽ നടപ്പാക്കാൻ സാധിക്കും.