ബാങ്കിംഗ് രംഗവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിനെ പറ്റി ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കിയുള്ള നോട്ട്
ബാങ്കിംഗ് രംഗം മെച്ചപ്പെട്ടുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യമേഖലാബാങ്കുകളുടെയും കിട്ടാക്കടം താഴ്ന്ന നിലയിലേക്ക് കുറഞ്ഞു.
ഉയർന്ന പലിശമാർജിനുകൾ ഭാഗികമായി ലാഭക്ഷമത വർദ്ധിപ്പിക്കാൻ സഹായിച്ചു.
ബാങ്കുകളുടെ ആരോഗ്യകരമായ ബാലൻസ് ഷീറ്റുകൾ കൂടുതൽ കടം നൽകുന്നതിനെ പ്രോത്സാഹിപ്പിച്ചേക്കും.
വൻകിടവ്യവസായങ്ങളുടെ നിഷ്ക്രിയ ആസ്തി (Non Performing Assets) 3.2 ശതമാനമായി കുറഞ്ഞു.
ബാങ്കിതര ഫിനാൻഷ്യൽ കമ്പനികൾക്കും അവരുടെ കിട്ടാകടത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും അവരുടെ മൂലധനനില ശക്തമാണെന്നും സെൻട്രൽ ബാങ്ക് രേഖപെടുത്തുന്നു.