അന്തർ ദേശീയം
142 റോഹിങ്ക്യൻ മുസ്ലിം വിഭാഗക്കാരുമായി ഇന്തോനേഷ്യയിലേക്ക് പുറപ്പെട്ട കപ്പൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽ പിടിച്ചിട്ടു.
(GS 3 – INTERNATIONAL RELATION)
എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് കപ്പൽ ആൻഡമാൻ ദ്വീപിനരികിൽ കുടുങ്ങിയത്. ഇന്ത്യൻ കോസ്റ്റഗാർഡിൻ്റെ സഹായത്തോടെ കപ്പലിൽ ഉള്ളവരെ രക്ഷപെടുത്തി. അഭയാർഥികൾക്കായുള്ള യു.എൻ. ഏജൻസി ഇന്ത്യയോട് നന്ദി അറിയിച്ചു.
റോഹിങ്ക്യാ വിഭാഗം
- ഇസ്ലാം മതം പിന്തുടരുന്ന മ്യാൻമറിലെ ഒരു വംശീയ ജനവിഭാഗമാണ് റോഹിങ്ക്യൻ വിഭാഗക്കാർ
- മ്യാൻമറിലെ റാഖിൻ പ്രവിശ്യയിൽ നിന്നുള്ളവരാണ് ഇവർ.
- മ്യാൻമർ ദേശീയനിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നവരായതിനാൽ രാജ്യത്തെ മുഖ്യധാരയിൽ നിന്നും ഇവർ മാറ്റപ്പെട്ടിരിക്കുന്നു.