അന്തർ ദേശീയം
"ഗ്ലോബൽ ന്യൂക്ലിയർ ഓർഡർ" എന്ന ആശയവുമായി ബന്ധപ്പെട്ട ദി ഹിന്ദു പാത്രത്തിൽ വന്ന ലേഖനവുമായി ബന്ധപ്പെട്ട നോട്ട്
ഗ്ലോബൽ ന്യൂക്ലിയർ ഓർഡറിന്റെ ചരിത്രം
ശീതയുദ്ധകാലത്ത് USSR, US സംഘർഷങ്ങളെ തുടർന്നാണ് ഒരു "ലോക ആണവ ക്രമ" ത്തിൻ്റെ ആവശ്യകത വന്നത്. 1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയെ തുടർന്ന് ഇരുചേരികളും ഒരു ആണവയുദ്ധത്തിന് അടുത്തെത്തിയപ്പോൾ, പിരിമുറുക്കം തടയുന്നതിനായി ഉഭയകക്ഷി സംവിധാനങ്ങൾ ആവശ്യമാണ് എന്ന് അമേരിക്കൻ പ്രസിഡണ്ട് ജോൺ. എഫ് കെന്നഡിയും USSR ഭരണമേധാവി നികിത ക്രുഷ്ചേവും മനസിലാക്കി. ആണവായുധങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഇരു ചേരിയിലെ നേതാക്കളും ഒത്തുകൂടി ഒരു പുതിയ "ആഗോള ആണവക്രമം" എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നു.
1965 ൽ യു എസും യു എസ എസ ആറും ജനീവയിൽ ബഹുമുഖ ചർച്ചകൾ ആരംഭിക്കുകയും മൂന്ന് വർഷത്തിന് ശേഷം ആണവ നിർവ്യാപന കരാർ (Nuclear Non Proliferation Treaty) ഉണ്ടാക്കുകയും ചെയ്‌തു. തുടക്കത്തിൽ 60-ൽ താഴെ രാജ്യങ്ങൾയിരുന്നു ഇതിൽ പങ്കാളികൾ, എന്നാൽ ഇന്ന് 191 അംഗങ്ങളുമായി ആണവനിർവ്യാപനത്തിൻ്റെ ആണിക്കല്ലായി ഈ കരാർ പ്രവർത്തിക്കുന്നു.
ആണവനിർവ്യാപന കരാറിൽ ഇന്ത്യ ഇതുവരെ ഒപ്പുവച്ചിട്ടില്ല. 1974 ൽ ഭൂമിക്കടിയിൽ സമാധാനപരമായ രീതിയിൽ ആണവസ്ഫോടനം നടത്തി ലോകത്തെ ഞെട്ടിച്ചു. ഇതിനെ തുടർന്ന് US, USSR, UK കാനഡ, ഫ്രാൻസ്, ജപ്പാൻ, പശ്ചിമ ജർമനി തുടങ്ങിയ രാജ്യങ്ങൾ ഒത്തുകൂടുകയും ആണവസാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യപെടാതിരിക്കാൻ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്തു. ഈ "London Club" പിന്നീട് Nuclear Suppliers Group (NSG) ആയി രൂപാന്തരപ്പെട്ടു. ആണവ വസ്തുക്കളുടെ ഉപയോഗവും ആണവ സാങ്കേതിക വിദ്യകളുടെ കയറ്റുമതിയും നിരീക്ഷിക്കുന്ന 48 അംഗ ഗ്രൂപ്പായി ഇത് മാറി.
1945ലെ ആണവസ്ഫോടനത്തിന് ശേഷം ഇത്രയും കാലം ഒരു പൊട്ടിത്തെറി ഉണ്ടായില്ല എന്നത് ആഗോള ആണവക്രമ (GNO) ത്തിൻ്റെ വിജയമായി കണക്കാക്കാം. ശീതയുദ്ധം അവസാനിച്ചതിന് ശേഷവും ആണവയുധം വ്യാപിപ്പിക്കാതിരിക്കുക എന്നത് ഒരു പൊതുലക്ഷ്യമായി തുടർന്നു. 25 വർഷത്തേക്ക് നിലനിർത്തിയിരുന്ന NPT ശാശ്വതമായി നീട്ടി. 1980-കളുടെ അവസാനം മുതൽ USൻ്റെയും Soviet Unionൻ്റെയും ആയുധശേഖരം കുത്തനെ കുറഞ്ഞു.
നിലവിൽ GNO നേരിടുന്ന വെല്ലുവിളികൾ
- ഇന്നത്തെ ഭൗമരാഷ്ട്രിയം മാറി. പ്രാദേശികമായും ആഗോളമായും സ്വാധീനം ഉണ്ടാക്കാൻ ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നു.
- ദക്ഷിണ ചൈനയിലെയും കിഴക്കൻ ചൈനാക്കടലിലെയും യു.എസ് ൻ്റെ നാവിക സാന്നിധ്യവും അതിനോടുള്ള ചൈനയുടെ എതിർപ്പും.
- ബാലിസ്റ്റിക് വിരുദ്ധ മിസൈൽ (എ.ബി.എം) ഉടമ്പടിയിൽ നിന്നും Intermediate Range Nuclear Force (INF) ഉടമ്പടിയിൽ നിന്നും യു.എസ് പിന്മാറിയത്
- യുക്രൈൻ-റഷ്യ സംഘർഷത്തെ തുടർന്ന് റഷ്യ കൂടുതൽ ആയുധവ്യാപനത്തിനുള്ള ശ്രമം നടത്തുന്നു.
- പ്രതിരോധച്ചെലവ് വർദ്ധിപ്പിക്കാനുള്ള ജപ്പാന്റെ തീരുമാനം