വായുമലിനീകരണം പരിഹരിക്കാൻ ഡൽഹിയും പഞ്ചാബും ചേർന്ന് പ്രവർത്തിക്കണം - Source - 'The Hindu

വായുമലിനീകരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൽഹി സർക്കാരും പഞ്ചാബ് സർക്കാരും പരസ്പരം പഴിചാരുമ്പോഴും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഇപ്പോഴും വായുമലിനീകരണത്തിന്റെ ദൂഷ്യഫലം അനുഭവിക്കുകയാണ്. രാജ്യത്തെ വായുമലിനീകരണം ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് ഡൽഹി. എന്നാൽ ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഉള്ള രാജ്യത്തെ ഏറ്റവും കൂടുതൽ വായുമലിനീകരണം അനുഭവിക്കുന്ന 132 നഗരങ്ങളിൽ ഒൻപത്തെണ്ണവും പഞ്ചാബിൽ ആണ്. 2019 ൽ ഡൽഹിയും പഞ്ചാബും ചേർന്ന് വായുമലിനീകരണം കാരണം ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം 18000 കോടി രൂപയാണ്. അതുകൊണ്ടുതന്നെ പ്രശ്‌നപരിഹാരത്തിന് ഇരു സംസ്ഥാനങ്ങളും കൂടുതൽ ശ്രമിക്കേണ്ടതാണ്.

പരിഹാരങ്ങൾ

  • കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ മാറ്റിവെച്ചുകൊണ്ടു ഇരു സംസ്ഥാനങ്ങളും പരസ്പരം വിഷയങ്ങൾ ചർച്ച ചെയ്യാൻ തയാറാകണം.
  • വിഷയവുമായി ബന്ധപ്പെട്ട അറിവുകളും വിവരങ്ങളും പങ്കുവെക്കാനായി പൊതുസംവീധാനം രൂപീകരിക്കണം.
  • വിഷയത്തിൽ തെളിയിക്കപ്പെട്ട പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കാൻ ഇരു സംസ്ഥാനങ്ങളും ചേർന്ന് പ്രവർത്തിക്കണം. വായുമലിനീകരണം കുറക്കാനാവശ്യമായ നടപടികൾ ഇരു സംസ്ഥാനങ്ങളും ചേർന്ന് രൂപീകരിക്കണം.
  • പഞ്ചാബിലെ കാർഷികാവശിഷടങ്ങൾ കത്തിക്കുന്ന ഏർപ്പാട് തീർച്ചയായും വായുമലിനീകരണത്തിന് ഒരു കാരണമാണ്. ഗോതമ്പ്-നെല്ല് കൃഷിയിൽ നിന്നും മാറി മറ്റു വിളകൾ കൃഷി ചെയ്യുന്ന രീതിയിൽ വിളവൈവിധ്യവത്കരണം നടത്തേണ്ടത് ഇവിടെ ആവശ്യമാണ്. വിവിധ വിളകൾക്ക് ആവശ്യമായ വിപണി തയ്യാറാക്കാൻ ഇരു സംസ്ഥാനങ്ങളും ചേർന്ന് പ്രവർത്തിക്കണം.