ദേശീയം
വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട നോട്ട്
നിലവിൽ 9500 ലധികം ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു. ഇവരിൽ ഓരോ അഞ്ചിൽ മൂന്ന് പേരും അറേബ്യൻ രാജ്യങ്ങളിലാണ് തടവിൽ കഴിയുന്നത്. ഇതിൽ തന്നെ സൗദി അറേബ്യയിലാണ് കൂടുതൽ പേർ. ഏഷ്യയിൽ മൊത്തം 1227 തടവുകൾ ഉണ്ട്. ഇവർ നേപ്പാൾ, മലേഷ്യ, പാകിസ്ഥാൻ, ചൈന, സിങ്കപ്പൂർ, ഭൂട്ടാൻ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ്.
ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ആണ് കണക്കുകൾ പുറത്ത് വിട്ടത്.
ഒരു ഇന്ത്യക്കാരൻ വിദേശത്ത് തടവിലാവുമ്പോൾ?
- വിദേശകാര്യമന്ത്രാലയത്തിൻ്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസിജർ അനുസരിച്ച്, പ്രാദേശിക നിയമങ്ങളുടെ ലംഘനം ആരോപിച്ച് ഇന്ത്യൻ പൗരൻമാരെ ജയിലിൽ അടച്ചാൽ അത് സൂക്ഷമമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട സഹായങ്ങൾ നൽകുകയും ചെയ്യും
- അർഹതപ്പെട്ട കേസുകളിൽ ദുരിതാനുഭവിക്കുന്ന വിദേശ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.
- വിദേശരാജ്യങ്ങളിൽ തടവിൽ കഴിയുന്ന ഇന്ത്യൻ തടവുക്കാരുടെ ശേഷിക്കുന്ന ശിക്ഷ ഇന്ത്യയിലേക്ക് മാറ്റാവുന്ന ഉടമ്പടി (Transfer of Sentenced Persons ) 31 രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.
- ശിക്ഷിക്കപെടുന്നവരെ കൈമാറ്റം ചെയ്യുന്നതിനുള്ള രണ്ട് ബഹുമുഖകൺവെൻഷനിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഇൻറർ-അമേരിക്കൻ കൺവെൻഷൻ, യൂറോപ്യ- കൗൺസിൽ കൺവെൻഷൻ എന്നിവയാണ് അവ.
- 2006 മുതൽ 2022 ജനുവരി വരെ 86 തടവുകാരെ കൈമാറ്റ ഉടമ്പടി പ്രകാരം മാറ്റിയിട്ടുണ്ട്.
തടവുകാരുടെ ക്ഷേമത്തിനായി സർക്കാർ കൈകൊള്ളേണ്ട നടപടികൾ.
- ജയിലിൽ കഴിയുന്ന പൗരൻമാർക്ക് സ്ഥിരവും ശക്തവുമായ കോൺസുലാർ സഹായം നല്കുന്നതിന് വിദേശത്തുള്ള ഇന്ത്യൻ ദൗത്യങ്ങൾ കൂടുതൽ ഫലപ്രദമാക്കുക.
- ഇന്ത്യൻ പ്രവാസികൾക്കിടയിൽ അവർ താമസിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളെയും ആചാരങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
- വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർക്ക് ന്യായമായ പെരുമാറ്റം ഉറപ്പാക്കുന്നതിനും ശിക്ഷകളുടെ കാഠിന്യം കുറയ്ക്കുന്നതിനും നയതന്ത്രശ്രമങ്ങളും ചർച്ചകളും വർദ്ധിപ്പിക്കേണ്ടതുണ്ട്.