'സെന്റർ ഫോർ ലോ ആൻഡ് ഡെമോക്രസി' വിവരാവകാശനിയമത്തെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് നിയമങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.
പത്രപ്രവർത്തകരും നിയമവിദഗ്ധരും സാധാരണക്കാരും തുടങ്ങി നിരവധിപ്പേരാണ് ഈ നിയമത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പൊതുഭരണത്തെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കിത്തീർക്കാൻ സഹായിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ രാജ്യത്തെ വിവരവകാശപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്.
വിവരാവകാശ നിയമം നിലവിൽ വന്നത് മുതൽ ഇതുവരെയുള്ള കാലയളവിൽ നൂറോളം വിവരവകാശപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
ആവശ്യമായ നടപടി
വിവരവകാശപ്രവർത്തകർക്ക് നേരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ എത്രയും പെട്ടന്ന് പൂർത്തിയാക്കി ശിക്ഷ ലഭ്യമാക്കണം.
വിവരാവകാശ നിയമപ്രകാരം നിർബന്ധമായും സർക്കാർ പ്രസിദ്ധീകരിക്കേണ്ടതായ വിവരങ്ങൾ അന്വേഷിച്ചതിനെത്തുടർന്നാണ് വിവരവകാശപ്രവർത്തകർ കൊല്ലപ്പെട്ടത്. അത്തരം വിവരങ്ങൾ സർക്കാർ ഉടനെപൊതു പ്ലാറ്റഫോമിൽ പ്രസിദ്ധീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം.