വിവര-പ്രാദേശികവൽക്കരണശ്രമങ്ങൾ തുടരണം. - Source: Business Line

യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്ററ്റീവ് (USTR) ഇന്ത്യയുടെ വിവര പ്രാദേശികവത്കരണ ശ്രമങ്ങളെ വിമർശിക്കുകയുണ്ടായി. ഡിജിറ്റൽ സേവനദാതാക്കൾ ആയ ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനം ഇന്ത്യയിൽ ബുദ്ധിമുട്ടാകുന്നു എന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്ററ്റീവ് ആരോപിക്കുന്നത്. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിവര-പ്രാദേശികവൽക്കരണ ശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുകതന്നെ വേണം.

എന്തുകൊണ്ട് വിവര-പ്രാദേശികവൽക്കരണം തുടരണം ?

  • വിവിധ രാജ്യങ്ങളിലെ സെർവറുകളിൽ വിവരങ്ങൾ ശേഖരിക്കപ്പെടുമ്പോൾ അത് കൃത്യമായി നിരീക്ഷിക്കാൻ ഇന്ത്യൻ അധികൃതകർക്ക് ഏറെ ബുദ്ധിമുട്ടാകുന്നു.
  • രാജ്യത്തിനകത്ത് വിവരങ്ങൾ സൂക്ഷിക്കപ്പെടുമ്പോൾ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ളവ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും.
  • ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടും.
  • ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽ ഡാറ്റ സെന്ററുകൾ സ്ഥാപിക്കേണ്ടതായി വരുകയും അത് രാജ്യത്ത് തൊഴിൽസൃഷ്ടിക്ക് വഴിയൊരുക്കുകയും ചെയ്യും.
  • ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിധ്യം രാജ്യത്ത് ഉണ്ടാകുന്നതോടെ അവർ കുറേക്കൂടി രാജ്യത്തെ നിയമങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ബാധ്യസ്ഥപ്പെടും.