ദേശീയം
വൈരുധ്യങ്ങളോട് കൂടിയ ഫെഡറൽ ഘടന, 'ദി ഹിന്ദു' പത്രത്തിലെ ലേഖനത്തെ അടിസ്ഥാനമാക്കിയ നോട്ട്
വൈരുധ്യങ്ങളോട് കൂടിയ ഫെഡറൽ ഘടന പിന്തുടരുന്ന ഏക രാജ്യം ഇന്ത്യയല്ല. ജർമനി,കാനഡ, തുടങ്ങിയ ചില രാജ്യങ്ങളും ഇതേ ഫെഡറൽ ഘടന പിന്തുടരുന്ന രാജ്യങ്ങളാണ്.
വെയ്റ്റഡ് ആൻഡ് ഡിഫ്രൻഷിയേറ്റഡ് ഇക്വാളിറ്റി' എന്ന തത്വം അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യൻ മാതൃകയിലുള്ള ഫെഡറൽ ഘടന. വിവിധങ്ങളായ സാമൂഹിക വിഭാഗങ്ങളെ ഉൾക്കൊള്ളേണ്ടതുണ്ട് എന്നതുകൊണ്ടുതന്നെ വൈരുധ്യതയാർന്ന ഫെഡറൽ സംവിധാനം എന്നത് ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന് ആവശ്യമായ ഒന്നാണ്.
ഭരണഘടനപരമായ വൈരുധ്യതയും രാഷ്ട്രീയപരമായ വൈരുധ്യതയും
ഭരണഘടനാപരമായ വൈരുധ്യത: കേന്ദ്രം സംസ്ഥാനങ്ങളുമായി നിയമനിർമ്മാണപരവും കാര്യനിർവ്വഹണപരവുമായ അധികാരങ്ങൾ വിഭജിക്കുന്നതിലെ വൈരുധ്യതയാണ് ഇവിടെ അർത്ഥമാക്കുന്നത്. ഉദാഹരണത്തിന് നാഗാലാൻഡ്, മിസോറാം തുടങ്ങിയ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്ക് നിയമനിർമ്മാണത്തിലും കാര്യനിർവ്വഹണത്തിലും ലഭ്യമാകുന്ന പ്രത്യേക അധികാരങ്ങൾ.
രാഷ്ട്രീയപരമായ വൈരുധ്യത: സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന വൈരുധ്യതയാർന്ന രാഷ്രീയ-അധികാരങ്ങളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ജനസംഖ്യയനുസരിച്ച് ഓരോ സംസഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാ പ്രതിനിധികളുടെ എണ്ണത്തിലെ വ്യത്യാസം.
കേന്ദ്രഭരണപ്രദേശങ്ങൾ എന്ന മറ്റൊരു വൈരുധ്യതയും ഇന്ത്യൻ ഫെഡറലിസത്തിൽ കാണാം. വലിപ്പക്കുറവുകൊണ്ടോ മറ്റു കാരണങ്ങളാലോ കേന്ദ്രം നേരിട്ട് ഈ പ്രദേശങ്ങൾ ഭരിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ മറ്റൊരു വൈരുധ്യതയായി നിലനിൽക്കുന്നു.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിലും വൈരുധ്യത കാണാം. ഓരോ സംസ്ഥാനങ്ങൾക്കും ജനസംഖ്യ അനുസരിച്ച് ധനകാര്യ കമ്മീഷൻ നിർദ്ദേശിക്കുന്ന തരത്തിലുള്ള നികുതിവിഹിതമാണ് നൽകപ്പെടുന്നത്.
ഇത്തരത്തിലുള്ള വൈരുധ്യതയാർന്ന ഫെഡറൽ സംവിധാനം എന്നത് രാജ്യത്തിൻറെ വൈവിധ്യതയെ പ്രതിഫലിക്കുന്നതാണ്.