ദേശീയം
വർദ്ധിക്കുന്ന അസമത്വം
ലിംഗ-അസമത്വം
- 2006 ൽ പുറത്തിറങ്ങിയ 'ഗ്ലോബൽ ജൻഡർ ഗ്യാപ് ഇൻഡക്സ്'ൽ ഇന്ത്യയുടെ റാങ്ക് 98 ആയിരുന്നത് 2022 ലെ റിപ്പോർട്ട് പ്രകാരം 135 ആയി അധംപതിച്ചു.
- ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള മൊത്തം കുറ്റകൃത്യങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളുടെ എണ്ണം 1990 മുതൽ 2019 വരെ കൃത്യമായ തോതിൽ വർദ്ധിക്കുകയാണ്.
സാമ്പത്തിക അസമത്വം
- ഓക്സ്ഫാം റിപ്പോർട്ട് പ്രകാരം 2020 ൽ ഇന്ത്യയിലെ കോടിശ്വരന്മാരുടെ എണ്ണം 102 ആയിരുന്നത് 2021 ൽ 142 ആയി ഉയർന്നു. എന്നാൽ രാജ്യത്ത് സാമ്പത്തികപരമായി ഏറ്റവും പിറകിൽ നിൽക്കുന്ന 50 ശതമാനം ആളുകളുടെ ദേശീയവരുമാനത്തിലേക്കുള്ള സംഭാവന 6 % ആയി ഇതേ കാലയളവിൽ കുറയുകയുണ്ടായി.
സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ ഇല്ലാതാകുമ്പോഴേ ജനാധിപത്യം ശരിയായ അർത്ഥത്തിൽ നടപ്പാക്കപ്പെടുകയുള്ളൂ.