സംസ്ഥാനങ്ങൾക്കുള്ള വിഹിതമായി കേന്ദ്രസർക്കാർ 1.6 ലക്ഷം കോടി രൂപ നൽകുന്നു.
സാധാരണയായി സംസ്ഥാനങ്ങൾക്ക് നൽകാറുള്ള നികുതിവിഹിതത്തിന്റെ രണ്ടു മാസത്തെ തുകക്ക് തുല്യമായ തുകയാണിത്.
സംസ്ഥാനങ്ങളുടെ മൂലധനച്ചെലവ് വർദ്ധിപ്പിക്കാൻ സഹായിക്കുകയാണ് ലക്‌ഷ്യം.
ചരക്ക്-സേവന നികുതി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകുന്നത് ഈ വര്ഷം അവസാനിക്കാനിരിക്കുകയാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാറുകളുടെ ചെലവുകൾ വലിയ തോതിൽ ഉയരുകയും ജി. എസ്.ടി നഷ്ടപരിഹാരം ലഭിക്കുന്നത് ഈ അവസാനം അവസാനിക്കാൻ പോകുകയും ചെയ്യുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.