ദി ഹിന്ദു പത്രത്തിലെ "സമഗ്രവളർച്ചയ്ക്ക് ഒരു പുതിയ സാമ്പത്തികശാസ്ത്രം " എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള വിവരണം
(GS 3 – INDIAN ECONOMY - INCLUSIVE GROWTH)
ഒരു രാജ്യത്തിൻ്റെ വികസനത്തിന് സാമ്പത്തിക വളർച്ച അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിക്കുന്ന കാര്യമാണ് വൈദഗ്ധ്യവും ജോലിയും വരുമാനവും തമ്മിലുള്ള അന്തരം.
ചൈന തങ്ങളുടെ ജനതയെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചത് വലിയൊരു നിർമാണ/ഉത്പാദന മേഖല സൃഷ്ടിച്ചുകൊണ്ടായിരുന്നു. ഇപ്പോൾ ലോകത്തിലെ വലിയ ടെക്നോളജി ചാമ്പ്യന്മാരാവാൻ അവർക്ക് കഴിഞ്ഞു.
70 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. പക്ഷേ ഇതൊന്നു കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചില്ല.
പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ കഴിഞ്ഞാലേ രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിൽ ശേഷി ഉണ്ടാവു. ഒരു കർഷകന് കൃഷി മൂലം സാമ്പത്തികനേട്ടം ഇല്ലെക്കിൽ മറ്റ് ജോലിയിലേക്ക് മാറാൻ ഉള്ള വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം.
വലിയരീതിയിലുള്ള മനുഷ്യവിഭവശേഷിയും പ്രകൃതിവിഭവങ്ങളും ഇന്ത്യക്കുണ്ട്. ഇത് കൃത്യമായി വിനിയോഗിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വേണം
ഇന്ത്യ തനതായ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി സ്വയം പര്യാപതത കൈവരിക്കേണ്ടതാണ്.
ബന്ധപ്പെട്ട വിവരങ്ങൾ
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) ഡാറ്റ പ്രകാരം, ലോകബാങ്ക് അവതരിച്ച റിപ്പോർട്ടിൽ ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്‌മ 28.3 % ആണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ടുള്ള ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കുറഞ്ഞ നിക്ഷേപനിരക്കാണ്.
സമൂഹത്തിലെ താഴെത്തട്ടിലേക്കുള്ളവർക്കും വരുമാനം എത്തുന്നതരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകണം.
ഓക്സഫാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ദേശീയ സമ്പത്തിൻ്റെ 40.5 %വും ഒരു ശതമാനം അതിസമ്പന്നരുടെ കൈയിലാണ്.