ദേശീയം
സാമൂഹിക-സാമ്പത്തിക വികസനവും അന്ത്യോദയ മിഷനും - Source: The Hindu
സാമ്പത്തികവികസനത്തിനും സാമൂഹികനീതിക്കും ആവശ്യമായ പദ്ധതികൾ നടപ്പാക്കാൻ രാജ്യത്തെ ലോക്കൽ ഗവണ്മെന്റുകൾക്ക് ഭരണഘടന അധികാരം നൽകുന്നുണ്ട്. ഭരണത്തിൽ താഴെത്തട്ടിൽനിന്നും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന ഗ്രാമസഭ, ജില്ലാതലത്തിലുള്ള ആസൂത്രണ കമ്മറ്റികൾ, സംസ്ഥാനപ്ലാനിങ് കമ്മീഷൻ, സ്ത്രീകൾക്കും പട്ടികജാതി/ പട്ടിക വിഭാഗങ്ങൾക്കുള്ള സംവരണങ്ങൾ എന്നിവയെല്ലാം ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ലക്ഷ്യംവെച്ചിട്ടുള്ളതാണ്. എങ്കിലും സാമൂഹികനീതിയും സാമ്പത്തികവികസനവും സമൂഹത്തിന്റെ താഴെത്തട്ടിലേക്കെത്തിക്കാൻ രാജ്യത്തിൻറെ വികേന്ദ്രീകരണശ്രമങ്ങൾക്ക് ആയിട്ടില്ല.
2011 ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് പ്രകാരം ചില ഉള്ള വിവരങ്ങൾ
- രാജ്യത്തെ 90 ശതമാനം ഗ്രാമീണവീടുകളിൽ ഉള്ളവർക്കും ശമ്പളം അടിസ്ഥാനമാക്കിയ ജോലി ഇല്ല.
- 53.7 മില്യൺ വീടുകളിലുള്ളവർക്കും സ്വന്തമായി ഭൂമിയില്ല.
- 23.73 മില്യൺ ആളുകൾക്കും താമസിക്കാൻ ഒരു മുറിയോ അല്ലെങ്കിൽ അതും ഇല്ലാത്തവരാണ്.
കേന്ദ്ര-സംസ്ഥാന ബജറ്റുകൾ വഴിയും വിവിധ ബാങ്ക് ധനസഹായങ്ങൾ വഴിയുമായി ഓരോ വർഷവും 3 ട്രില്യൺ രൂപ ഗ്രാമീണജനങ്ങൾക്കായി ചെലവഴിക്കപ്പെടുന്ന രാജ്യത്താണ് ഈ അവസ്ഥ എന്നത് വൈരുധ്യതയാണ്. ഈ സാഹചര്യത്തിലാണ് അന്ത്യോദയ മിഷന്റെ പ്രാധാന്യം
അന്ത്യോദയ മിഷൻ
ലഭ്യമായ വിഭവങ്ങളുടെ പരമാവധി ഉപഭോഗം സാധ്യമാക്കിക്കൊണ്ട് ദാരിദ്ര്യത്തിന്റെ വിവിധതലങ്ങളെ വിജയകരമായി നേരിടുകയാണ് പദ്ധതി ലക്‌ഷ്യം വെക്കുന്നത്. ഗ്രാമപഞ്ചായത്തുകൾ രാജ്യത്തിൻറെ വികസന ഹബ് ആക്കിമാറ്റുകയാണ് പദ്ധതി.
വർഷാവർഷം നടത്തുന്ന സർവേയിലൂടെ ഗ്രാമപഞ്ചായത്ത് തലത്തിലുള്ള വികസന വിടവ് കണ്ടെത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത് എന്നത് പ്രത്യേകതയാണ്.
2019 -20 വർഷത്തിൽ നടത്തിയ ഇത്തരം സർവ്വേയുടെ റിപ്പോർട്ട പ്രകാരം സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്കിടയിലെ വികസന-വിടവ് കാണിക്കുന്ന തരത്തിൽ പോയിന്റ് നൽകിയിട്ടുണ്ട്.അതുപ്രകാരം ഏറ്റവും ഉയർന്ന സ്കോർ ആയ 90 നും 100 നും ഇടയിൽ ഒരു ഗ്രാമപഞ്ചായത്ത് പോലും വന്നിട്ടില്ല. എന്നാൽ ഏറ്റവും മോശം സ്കോർ ആയ 0 നും 10 നും ഇടയിൽ 1484 പഞ്ചായത്തുകൾ ഉൾപ്പെട്ടു.
അന്ത്യോദയ മിഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്തിൻറെ താഴെത്തട്ടിൽ വരെ സാമൂഹികനീതിയും സാമ്പത്തിക വികസനവും എത്തുക എന്നത് ഇപ്പോഴും യാഥാർഥ്യമായിട്ടില്ല എന്നതാണ്.