സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ - മഹാമാരിയുടെ ആഘാതം - Source : The Hindu

രാജ്യത്തിൻറെ സാമ്പത്തിക വളർച്ചക്ക് ഒഴിച്ചുനിർത്താനാവാത്ത മേഖലയാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) വ്യാവസായിക ഉദ്പാദനത്തിന്റെ കാര്യത്തിലായാലും തൊഴിൽസൃഷ്ടിയുടെ കാര്യത്തിലായാലും എം.എസ്.എം.ഇ മേഖല വലിയ സംഭാവന നൽകുന്നുണ്ട്.

മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ ഈ മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. എങ്കിലും ഈ മേഖല ഇപ്പോഴും പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടുകയാണ്. മഹാമാരിയും തുടർന്നുണ്ടായ അടച്ചിടലുമാണ് നിലവിൽ ഈ മേഖലയെ വലിയരീതിയിൽ ദോഷകരമായി ബാധിച്ചത്.

നാഷണൽ ക്യാപിറ്റൽ റീജിയണിലെ ഉത്തരാഖണ്ഡിലും ഉള്ള 225 ചെറുകിട സ്ഥാപനങ്ങളിൽ നടത്തിയ പഠനങ്ങൾ അനുസരിച്ച് അവയിൽ 90 ശതമാനം സ്ഥാപനങ്ങളുടെയും ടേൺ ഓവർ വലിയരീതിയിൽ കുറയുകയുണ്ടായി.

നിലവിലെ പ്രതിസന്ധിയുടെ കാരണങ്ങൾ

  • അടച്ചിടലിനെ തുടർന്നുണ്ടായ സാമ്പത്തിക-ക്രയവിക്രിയങ്ങളിലെ കുറവ്.
  • വിപണിയിലെ ആവശ്യകതയിൽ ഉണ്ടായ കുറവ്
  • അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവ്.
  • മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും അനൗപചാരിക മേഖലയിൽ തുടരുന്നത് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാകുന്നു.

പരിഹാരങ്ങൾ

  • മഹാമാരിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ എം.എസ്.എം.ഇ മേഖലയിലെ എല്ലാ സ്ഥാപനങ്ങളെയും ഒരുപോലെ ബാധിച്ചിട്ടില്ല. ചില സ്ഥാപനങ്ങൾ ഈ കാലഘട്ടത്തിൽ വളർച്ച ഉണ്ടാക്കിയില്ലെങ്കിലും നഷ്ടത്തിലേക്ക് എത്തിയില്ല. ചില സ്ഥാപനങ്ങൾ ഈ കാലഘട്ടത്തിൽ ലാഭം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വിപണിയിലെ മാറ്റം തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിച്ചതും ഇ-മാർക്കറ്റിംഗ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചതുമാണ് ഇത്തരം സ്ഥാപനങ്ങൾക്ക് ഗുണകരമായത്. അതുകൊണ്ടുതന്നെ എം.എസ്.എം.ഇ മേഖല വിപണിയിലെ മാറ്റങ്ങൾ തിരിച്ചറിയുകയും ആധുനിക സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയും വേണം.
  • പ്രോവിഡന്റ് ഫണ്ട് പോലുള്ള ഒരു എമർജൻസി ഫണ്ട് ഈ മേഖലക്കായി രൂപീകരിക്കാൻ സർക്കാർ തയ്യാറാകണം.
  • ചെറുകിട ബിസിനസ്സ് ഇൻഷുറൻസ് പദ്ധതികൾ ആരംഭിക്കുക.