ദേശീയം
സർക്കാർ സൗജന്യമായി വൈദ്യുതിയും മറ്റും നൽകുന്നതിലെ പ്രശ്നങ്ങൾ
വൈദ്യുതി ഉൾപ്പെടെ പലതും സൗജന്യമായി നൽകാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ഈയ്യിടെ പല രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പിനെ സമീപിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം നയങ്ങൾ സമ്പത്ത് വ്യവസ്ഥക്ക് വലിയ രീതിയിൽ ആഘാതം സൃഷ്ട്ടിക്കുന്നവയാണ്.
സൗജന്യത്തിലെ പ്രശ്നങ്ങൾ
- ഏതെങ്കിലും കോടതിവിധിയുടെയോ മറ്റോ അടിസ്ഥാനത്തിൽ അല്ല ഇത്തരം സൗജന്യങ്ങൾ നൽകപ്പെടുന്നത്. കേവലം രാഷ്ട്രീയപ്പാർട്ടികളുടെ നേട്ടം മാത്രമാണ് ലക്‌ഷ്യം വെക്കുന്നത്.
- സാധാരണ ബജറ്റിൽ വകയിരുത്തപ്പെടുന്ന ചെലവുകൾക്ക് അതനുസരിച്ചുള്ള വരുമാനവും ബജറ്റിൽത്തന്നെ കണക്കാക്കപ്പെടും. സജന്യമായി പിന്നീട് സേവനങ്ങളും മറ്റും നൽകുന്നത് സംസ്ഥാനങ്ങളുടെ അല്ലെങ്കിൽ രാജ്യത്തിൻറെ സാമ്പത്തികാവസ്ഥയെ ബാധിക്കും.
- സമ്പത്ത്‌വ്യവസ്ഥക്ക് ഉണ്ടാകുന്ന അധിക ഭാരം മറ്റു വികസനപ്രവർത്തനങ്ങളെ ബാധിക്കുകയോ കൂടുതലായി കടമെടുക്കേണ്ട സാഹചര്യത്തിലേക്ക് നയിക്കുകയോ ചെയ്‌തേക്കും.
- എല്ലാവരിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് സജന്യങ്ങൾ നൽകുന്നത് നികുതിയടക്കുന്നതിൽനിന്നും പലരും വിമുഖത കാണിക്കാൻ ഇടയാക്കിയേക്കും.
- സ്വതന്ത്രവും നീതിയുക്തവുമായ തെരെഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ അടിവേര് ഇളക്കുന്നതാണ് സൗജന്യ വാഗ്ദാനങ്ങൾ എന്ന് 2013 ൽ സുബ്രമണ്യം ബാലാജി കേസിൽ സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.