ദേശീയം
ഹിന്ദി ഭാഷയുടെ പ്രാധാന്യം Source - Indian Express
2011 ലെ ഭാഷ സെൻസസ് പ്രകാരം രാജ്യത്ത് ഭരണഘടനയുടെ എട്ടാം ഷെഡ്യുളിൽ ഉൾപ്പെട്ട 22 ഭാഷകൾ ഉൾപ്പെടെ 121 മാതൃഭാഷകൾ ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 43.6 ശതമാനം ആളുകളും സംസാരിക്കുന്നത് ഹിന്ദി ആണ്. പിന്നീട് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ബംഗാളി ആണ്. രാജ്യത്തെ 8 ശതമാനം ആളുകൾ ബംഗാളി സംസാരിക്കുന്നു.
രാജ്യത്ത് ഹിന്ദി ഭാഷ അറിയുന്നവരുടെ എണ്ണം പരിശോധിക്കുമ്പോൾ അത് മൊത്തം ജനസംഖ്യയുടെ പകുതിയിൽ അധികം വരും.
1971 നും 2011 നും ഇടയിൽ ഹിന്ദി ഭാഷ മാതൃഭാഷ ആയുള്ളവരുടെ എണ്ണത്തിൽ 2.6 മടങ്ങ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.