2019 - 21 ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ
രാജ്യത്ത് ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ പറയുന്നു. 2015 - 16 ലെ റിപ്പോർട്ട് പ്രകാരം ഫെർട്ടിലിറ്റി നിരക്ക് 2.2 ആയിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം അത് 2 ആണ്.
ആശുപത്രികളിലോ മറ്റു ആരോഗ്യസംരക്ഷണ സംവീധാനങ്ങളിലോ നടക്കുന്ന ജനനങ്ങളുടെ എണ്ണവും വർധിച്ചു. മുൻ സർവ്വേയിൽ ഇത് 79 ശതമാനം ആയിരുന്നത് പുതിയ സർവ്വേയിൽ ഇത് 89 ശതമാനമാണ്.
ഗ്രാമീണ മേഖലയിൽ 87 ശതമാനം ജനനങ്ങളും നഗരങ്ങളിൽ 94 ശതമാനം ജനനങ്ങളും ആശുപത്രികളിലോ മറ്റു ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളിലോ ആണ് നടക്കുന്നത്.
12 മാസത്തിനും 23 മാസത്തിനും ഇടയിൽ പ്രായമുള്ള 77 % കുട്ടികളും പൂർണമായും പ്രതിരോധ മരുന്നുകൾ ലഭിച്ചവരാണ്.
5 വയസിന് താഴെയുള്ള കുട്ടികളിലെ വളർച്ചാമുരടിപ്പും കുറഞ്ഞു.
ബാങ്ക് അക്കൗണ്ട് ഉള്ള സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. മുൻ സർവ്വേയിൽ അത് 53 ശതമാനം ആയിരുന്നത് പുതിയ സർവ്വേ പ്രകാരം 79 ശതമാനം ആണ്.
രാജ്യത്ത് അമിതവണ്ണം ഉള്ളവരുടെ എണ്ണം വർദ്ധിക്കുന്നു.