“2024-ലെ ആരോഗ്യത്തിന് മുൻഗണന കൊടുക്കാം “എന്ന ദി ഹിന്ദു പത്രത്തിലെ വാർത്തയെ ആധാരമാക്കിയുള്ള വിവരണം.

(GS 2 - Issues relating to health)

വൈറസ്, ബാക്റ്റീരിയ എന്നിവ മൂലമുള്ള സാംക്രമികരോഗങ്ങൾ മാത്രമല്ല സാംക്രമികേതര രോഗങ്ങളായ ഹൃദ്‌രോഗം , പ്രമേഹം. അർബുദം , ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയും ഏറിവരികയാണ്. ഈയിടെ ഗുജറാത്തിൽ 24 മണിക്കൂറിനുള്ളിൽ 10 പേർ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. ചെറുപ്രായക്കാർ വരെ ഇതിൽ ഉൾപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2019- ൽ ഇന്ത്യയിലെ 66 % മരണങ്ങളും സാംക്രമികേതര രോഗങ്ങൾ മൂലമായിരുന്നു.

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം, വ്യായാമക്കുറവ്, മദ്യപാനം/ പുകവലി തുടങ്ങിയവ ഇത്തരം രോഗങ്ങൾ വർധിപ്പിക്കാൻ കാരണമാവുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഇന്ത്യയിലാണെന്ന് ആരോഗ്യസംഘടന വ്യക്തമാക്കുന്നു.

ഇങ്ങനെ പോയാൽ 2030 ഓടെ ജി.ഡി.പി യുടെ നല്ലൊരു ശതമാനം സാംക്രമികേതര രോഗങ്ങൾക്കായി മാറ്റിവെയ്‌ക്കേണ്ടിവരുമെന്ന് ലോകസാമ്പത്തിക ഫോറം (WEF) ചൂണ്ടിക്കാണിക്കുന്നു.

കൃത്യമായ വ്യായാമം , നടത്തം, പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നുള്ള ജീവിതരീതി, ഫാസ്റ്റഫുഡ്/ ജങ്ക്‌ഫുഡ് ഒഴിവാക്കി കൂടുതൽ വൈറ്റമിൻ അടങ്ങിയിട്ടുള്ള ഭക്ഷണരീതി പിന്തുടരൽ , കൃത്യമായ ആരോഗ്യ ചെക്കപ്പുകൾ തുടങ്ങിയ മാർഗത്തിലൂടെ ഒരു പരിധിവരെ സംക്രമികേതരരോഗങ്ങളെ നിയന്ത്രിക്കാവുന്നതാണ്.

അനുബന്ധം

  • ലോകമെമ്പാടുമുള്ള ശ്രമങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിനായി 2009 ൽ ലോകാരോഗ്യസംഘടന ഗ്ലോബൽ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് നെറ്റ്‌വർക്ക് ആരംഭിച്ചിട്ടുണ്ട്.