വ്യവസായ വിപ്ലവത്തിന് മുമ്പുള്ള താപവ്യവസ്ഥയിൽ നിന്ന് ഒരു ഡിഗ്രിയോളം താപനില വർധിച്ചിരിക്കുന്നുവെന്നും ഈ വർദ്ധനവിന്റെ തോത് കൂടികൊണ്ടരിക്കുകയാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
അന്തരീക്ഷത്തിലെ താപവർധന പാരീസ് ഉടമ്പടിയിൽ രേഖപെടുത്തിയിരിക്കുന്നതുപോലെ 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തണമെങ്കിൽ ലോകരാജ്യങ്ങൾ പരിശ്രമിക്കേണ്ടതുണ്ട്.
ഗ്ലോബൽ ഗോൾ ഓൺ അഡാപ്റ്റേഷൻ (GGA) പ്രകാരം എല്ലാ രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും അതിൻ്റെ പ്രത്യാഘാതങ്ങളെ കുറിച്ചും വിവരശേഖരണം നടത്തുകയും 2030 ഓടെ ഇത് ഭരണനയങ്ങളിൽ പ്രാവർത്തികമാക്കുകയും വേണം.
2027- ഓടെ എല്ലാ അംഗരാജ്യങ്ങളും മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനം, ദുരന്തനിവാരണത്തിനുള്ള കാലാവസ്ഥാ വിവര സർവിസുകൾ തുടങ്ങിയ സംവിധാനങ്ങൾ വിപുലീകരിക്കണം
പാരിസ്ഥിതികപരിധികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ പുതിയ സാമ്പത്തിക മോഡലുകൾ ആവശ്യമാണ്.
ബന്ധപ്പെട്ട വിവരങ്ങൾ
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷനിലേക്കുള്ള പാർട്ടികളുടെ 28ാ മത് ഉച്ചകോടിയെയാണ് കോപ് 28 എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. യു.എൻ കാലാവസ്ഥാ വ്യതിയാന കൺവെൻഷൻ എന്ന പേരിലും ഈ സമ്മേളനം അറിയപ്പെടാറുണ്ട്. കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിനുള്ള ആഗോള ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ആ ലക്ഷ്യങ്ങളിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതിനും പുരോഗതികൾ റിപ്പോർട്ടു ചെയ്യുന്നതിനുമായി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഈ വാർഷികയോഗത്തിൽ പങ്കെടുക്കും.
ഈ വർഷത്തെ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 12 വരെ യുണൈറ്റഡ് അറബ് എമിറേറ്റിസിലെ ദുബായ് എക്സ്പോ സിറ്റിയിൽ നടന്നു.