ഇന്ത്യ -ചൈന പങ്കാളിത്തവും അതിൻറെ ആഗോള പ്രസക്തിയും

  • ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന ചൈനയും ഇന്ത്യയും തമ്മിൽ പുരാതന കാലം മുതൽ ബന്ധങ്ങളുണ്ട്. ഇന്ത്യയുടെ "വസുധൈവ കുടുംബകം" എന്ന തത്വചിന്തയും "പൊതുനന്മയ്ക്ക് വേണ്ടിയുള്ള ലോകം" എന്ന ചൈനീസ് തത്വവും ദാർശനികമായി ഒരേ സന്ദേശമാണ് നൽകുന്നത്.
  • 1950കളിൽ ചൈനയും ഇന്ത്യയും സംയുക്തമായി സഹവർത്തിത്വത്തിന്റെ അഞ്ച് തത്വങ്ങൾ ആവിഷ്കരിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളായി അത് മാറി.
  • നൂറ് കോടിയിലധികം ജനസംഖ്യയുള്ള, വളർന്നു വരുന്ന സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ ചൈനയും ഇന്ത്യയും വികസനത്തിന്റെ നിർണായ ഘട്ടത്തിലാണ്.
  • "എ ഗ്ലോബൽ കമ്മ്യൂണിറ്റി ഓഫ് ഷെയർഡ് ഫ്യൂച്ചർ" എന്ന തലക്കെട്ടിൽ ചൈന അടുത്തിടെ ഒരു ധവളപത്രം ഇറക്കിയിരുന്നു. അതിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പങ്കാളിത്തത്തെ കാണിക്കുന്നുണ്ട്.
  • ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (BRI) ലോകത്തിന് ചൈന നൽകുന്ന സഹകരണ പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു.
  • ചൈനയുടെ ഷെയർഡ് ഫ്യൂച്ചർ റിപ്പോർട്ടിൽ ഇന്ത്യക്കും ചൈനക്കുമുള്ള വിഷൻ പോയിന്റുകൾ

ഇന്ത്യ ചൈന ബന്ധത്തിലെ വെല്ലുവിളികൾ

  • 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം അത്ര നല്ല നിലയിൽ അല്ല.
  • SCO, BRICS തുടങ്ങിയ കൂട്ടായ്മകളിൽ നിന്നും ഐക്യരാഷ്ട്രസഭയിലേക്കും ഇന്ത്യ- ചൈന മത്സരം നീങ്ങുന്നു.
  • യു എൻ രക്ഷസമിതിയിലെ 5 സ്ഥിര അംഗങ്ങളിൽ ഇന്ത്യയുടെ പ്രവേശനത്തെ എതിർക്കുന്ന ഏക രാജ്യമാണ് ചൈന.
  • ബ്രിക്സ് വിപുലീകരണത്തെ ചൊല്ലിയും ഇന്ത്യയും ചൈനയും തമ്മിൽ തർക്കമുണ്ട്. പ്ലാറ്റ്ഫോമിൽ അമേരിക്കൻ വിരുദ്ധ ദിശാബോധം കൊണ്ടുവരാനാണ് ചൈന ശ്രമിക്കുന്നത്.