• സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് രംഗത്തെ പ്രഗൽഭരാവാൻ സ്ത്രീകളെയും കുട്ടികളെയും പ്രതിനിധീകരിക്കുന്ന ഒരൊറ്റ ഓൺലൈൻ പോർട്ടൽ സൃഷ്ടിക്കുക എന്നതാണ് സ്വാതി പോർട്ടൽ (സയൻസ് ഫോർ വിമൻസ്-എ ടെക്നോളജി ആന്റ് ഇന്നവേഷൻ) ലക്ഷ്യമിടുന്നത്.
  • ശാസ്ത്ര മേഖലയിലെ ജൻഡർ സംബന്ധമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഈ പോർട്ടൽ സഹായിക്കും.
  • ശാസ്ത്ര മേഖലയിലെ സ്ത്രീ പങ്കാളിത്തം

    • ദേശീയ ശാസ്ത്ര അക്കാദമികളിലെ അംഗങ്ങളിൽ 12% മാത്രമാണ് സ്ത്രീകൾ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള അത്യാധുനിക മേഖലകളിൽ അഞ്ച് പ്രോഫഷലുകളിൽ ഒരാൾ മാത്രമാണ് സ്ത്രീ.
    • ശാസ്ത്ര- സാങ്കേതിക വകുപ്പിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ വെറും 16.6% വനിതാ ഗവേഷകർ മാത്രമാണ് നേരിട്ട് ഗവേഷണ- വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

    കുറഞ്ഞ പങ്കാളിത്തത്തിനുള്ള കാരണങ്ങൾ

    • വിവാഹം, കുടുംബ ഉത്തരവാദിത്തം തുടങ്ങിയ കുടുംബ പ്രശ്നങ്ങൾ
    • ഉപരി പഠനത്തിൽ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് കരിയർ ബ്രേക്ക് തുടങ്ങിയവ.

    ശാസ്ത്രമേഖലയിലെ ലിംഗ അസമത്വത്തെ ചെറുക്കുന്നതിനുളള സർക്കാർ സംരംഭങ്ങൾ

    • കിരൺ പദ്ധതി:- വനിതാ ശാസ്ത്രജ്ഞർക്കും സാങ്കേതികവിദഗ്ധർക്കും വിവിധ തൊഴിലവസരങ്ങൾ നൽകുന്നതിന് ലക്ഷ്യമിടുന്നു. ഫെലോഷിപ്പുകൾ, ഗ്രാൻറുകൾ തുടങ്ങിയവ നൽകുന്നു.
    • വിമൺ സയന്റിസ്റ്റ് സ്കീം:- വനിതാ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർന്നു വരുന്ന മേഖലകളിൽ ഗവേഷണം നടത്താൻ അവസരമൊരുക്കുന്നു.
    • രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭിയാൻ:- സയൻസ്, ടെക്നോളജി, എൻജിനീയറിംഗ് വിഷയങ്ങളിൽ പെൺകുട്ടികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും അവർക്ക് കഴിവുകളും അവസരങ്ങളും നൽകുകയും ചെയ്യുന്നു.
    • അടൽ ഇന്നൊവേഷൻ മിഷൻ :- നീതി ഇയോഗിന് കീഴിലുള്ള AIM, ഇന്ത്യൻ ഇന്നോവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
    • വിമൺ സ്റ്റാർട്ടപ്പ് പ്രോഗ്രാം:- വനിതാ സംരംഭകരെ വളർത്തിക്കൊണ്ട് വരാനുള്ള പദ്ധതി.
    • ബയോടെക്നോളജി കരിയർ അഡ്വാൻസ്മെൻറ് ആൻറ് റീ ഓറിയന്റേഷൻ പ്രോഗ്രാം:- ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ കരിയർ ഡെവലപ്മെന്റ് അവസരങ്ങൾ, മാർഗ്ഗനിർദേശം, ഗവേഷണ പ്രോജക്റ്റുകൾക്ക് സാമ്പത്തിക സഹായം എന്നിവ നൽകി വനിതാ ശാസ്ത്രജ്ഞരെ സഹായിക്കാൻ ഈ പ്രോഗ്രാം ലക്ഷ്യം ഇടുന്നു .

    ശാസ്ത്ര മേഖലയിലെ ലിംഗപരമായ അസമത്വങ്ങൾ പരിഹരിക്കുന്നതിനും മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി രാജ്യത്തെ ശാസ്ത്രസാങ്കേതിക വിദ്യയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് സംഭാവന നൽകുന്നതിനുള്ള ഇന്ത്യൻ ഗവൺമെൻറിൻറെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നത്.