ലഡാക്ക് പുനഃസംഘാടനം

2019-ൽ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിന് ശേഷം ലഡാക്കിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം നടക്കുന്നുണ്ട്. ലഡാക്കിനെ ആറാം ഷെഡ്യൂളിന് കീഴിൽ ആദിവാസി മേഖലയായി അംഗീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

ലഡാക്ക്

  • ദക്ഷിണേഷ്യ മധ്യേഷ്യ, കിഴക്കൻ ഏഷ്യ എന്നിവയുടെ ക്രോസ് റോഡിലുള്ള ലഡാക്കിൻറെ തന്ത്രപ്രധാനമായ സ്ഥാനം ഇതിന് വളരെയധികം ഭൗമ രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.
  • ബാഹ്യ ഭീഷണികളെ നേരിടാനും ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കാനും ഇന്ത്യൻ സായുധസേന ലഡാക്കിൽ ശക്തമായ സാന്നിധ്യം നിലനിർത്തുന്നു
  • ലാമ ലാൻഡ് അല്ലെങ്കിൽ ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന ലഡാക്ക് ഏകദേശം 9000 അടി മുതൽ 25170 അടി വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗും പർവ്വതാരോഹണവും മുതൽ വിവിധ ആശ്രമങ്ങളുടെ വലിയൊരു സമുച്ചയം വരെ ലഡാക്കിൽ ഉണ്ട്.
  • ഈ പ്രദേശത്തെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, പ്രകൃതി തടാകങ്ങൾ, പർവ്വതങ്ങൾ തുടങ്ങിയവ സഞ്ചാരികളെ ആകർഷിക്കുന്നു.
  • ലഡാക്കിലെ ഫലഭൂയിഷ്ഠമായ താഴ്‌വരകളും നദീതടങ്ങളും ജൈവകൃഷിയും കാർഷിക വികസനത്തിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
  • ലഡാക്കി, ടിബറ്റൻ, ബാൾട്ടി എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന വംശീയ സമൂഹങ്ങളുടെ കേന്ദ്രമാണ് ഈ പ്രദേശം.

ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ലഡാക്കിന്റെ ആവശ്യത്തിന് അനുകൂലമായ വാദങ്ങൾ

  • 2019-ൽ ജമ്മു കാശ്മീരിന്റെ പുനഃസംഘടനയെ തുടർന്ന് ലഡാക്ക് നിയമസഭയില്ലാത്ത ഒരു കേന്ദ്രഭരണ പ്രദേശമായി നിയോഗിക്കപ്പെട്ടു. ഇതോടെ അവരുടെ തീരുമാനിക്കൽ പ്രക്രിയകളെ ഇത് ബാധിച്ചു.
  • ലഡാക്ക് മുൻ ജമ്മു കാശ്മീരിന്റെ ഭാഗമായിരുന്നപോൾ പ്രദേശം ഭരിച്ചിരുന്ന ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിലിന് കാര്യമായ സ്വയംഭരണാവകാശം ഉണ്ടായിരുന്നു.
  • എന്നാൽ ഈ പ്രദേശം ഇപ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ നേരിട്ടുള്ള ഭരണത്തിന്റെ കീഴിലായതിനാൽ ഡെവലപ്മെൻറ് കൗൺസിലിന്റെ പ്രാധാന്യം കുറഞ്ഞു .
  • ഒരു നിയമനിർമാണ സമിതിയുടെ അഭാവം അർത്ഥമാക്കുന്നത് തീരുമാനമെടുക്കൽ പൊതുജന പങ്കാളിത്തത്തിൽ നിന്ന് ബ്യൂറോക്രാറ്റിക് പ്രക്രിയ കളിലേക്ക് മാറി എന്നാണ്.
  • ലഡാക്കിലെ അതിലോലമായ സാഹചര്യം ചൈനയുമായും പാക്കിസ്ഥാനുമായുള്ള അതിർത്തികൾ സങ്കീർണ്ണമാക്കുന്നു. കിഴക്കൻ ലഡാക്കിൽ ചൈനീസ് പി എൽ എയുമായി തുടരുന്ന സൈനിക തർക്കവും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ പിരിമുറുക്കമു ണ്ടാക്കാനുള്ള പാക്കിസ്ഥാന്റെ നിരന്തരമായ ശ്രമങ്ങളും ചേർന്ന് കാര്യമായ സുരക്ഷ വെല്ലുവിളി ഉയർത്തുന്നു. ചൈന- പാക്കിസ്ഥാൻ അച്ചുതണ്ടിനെ അഭിസംബോധന ചെയ്യുന്നതിന് പിന്തുണയുള്ള തന്ത്രപരമായ അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്.

ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ

  • ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം മൂന്ന് പ്രകാരം സംസ്ഥാനങ്ങളുടെ രൂപീകരണം, മാറ്റം അല്ലെങ്കിൽ പിരിച്ചുവിടൽ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ നടപടികൾ കൈക്കൊള്ളാൻ പാർലമെന്റിന് അധികാരമുണ്ട്.
  • ഏത് സംസ്ഥാനത്തിന്റെയും വിസ്തൃതി കൂട്ടാനോ കുറയ്ക്കാനും പാർലമെന്റിന് അധികാരമുണ്ട്. അതുപോലെ പാർലമെന്റിന് ഏത് സംസ്ഥാനത്തിന്റെയും പേരുമാറ്റാനുള്ള അധികാരമുണ്ട് .
  • ഇത്തരം മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ബിൽ രാഷ്ട്രപതിയുടെ മുൻകൂർ ശുപാർശയോടെ മാത്രമേ പാർലമെന്റിൻറെ ഇരുസഭകളിലും അവതരിപ്പിക്കാവൂ.

ഭരണഘടനയിലെ ആറാമത്തെ ഷെഡ്യൂൾ

  • ആറാം ഷെഡ്യൂളിൽ ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 244 (2) പ്രകാരം ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ നാലു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തിന് പ്രത്യേക വ്യവസ്ഥകൾ നൽകിയിരിക്കുന്നു.
  • ഗോത്രവർഗ്ഗക്കാരുടെ ഭൂമിയും വിഭവങ്ങളും സംരക്ഷിക്കുക, ആദിവാസി ഇതര സ്ഥാപനങ്ങളിലേക്ക് അവരുടെ കൈമാറ്റം തടയുക തുടങ്ങിയ ഉദ്ദേശ്യങ്ങൾ വച്ചുകൊണ്ട് ആദിവാസി സമൂഹത്തിലെ ചൂഷണങ്ങൾ ഒഴിവാക്കാൻ ആണ് ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവന്നിരിക്കുന്നത്. അതുവഴി അവരുടെ സാംസ്കാരികവും സാമൂഹികവുമായ വ്യക്തിത്വങ്ങൾ ഉയർത്തി പിടിക്കാനും പ്രോത്സാഹിപ്പിക്കാനും ഭരണഘടന ലക്ഷ്യം വെക്കുന്നു.
  • സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾ സ്വയംഭരണം ജില്ലകളായി പ്രവർത്തിക്കുന്നതാണ്. സ്വയം ഭരണാധികാരമുള്ള ജില്ലകളിലെ അതിരുകളോ പേരുകളോ മാറ്റുന്നതിനുള്ള അധികാരം ഗവർണർക്ക് നിക്ഷിപ്തമാണ്. ഓരോ സ്വയംഭരണ ജില്ലയ്ക്കും പരമാവധി 30 അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ജില്ലാ കൗൺസിൽ ഉണ്ടാവും.