ലിഥിയം കരുതൽ ശേഖരത്തിലേക്ക്

ലിഥിയം

  • ലിഥിയം ഒരു നോൺ- ഫെറസ് ലോഹമാണ്. ഏറ്റവും ഭാരം കുറഞ്ഞതും സാന്ദ്രത കുറഞ്ഞതുമായ ലോഹമാണ് ഇത്.
  • ഹൈഡ്രജൻ, ഹീലിയം എന്നീ വാതകങ്ങൾക്ക് ശേഷം ആവർത്തന പട്ടികയിലെ മൂന്നാമത്തെ മൂലകമാണ് ലിഥിയം.
  • "വെളുത്ത സ്വർണ്ണം" എന്നും വിളിക്കപ്പെടുന്നു.
  • ഇലക്ട്രിക് വാഹനങ്ങൾ, സെൽഫോണുകൾ, കമ്പ്യൂട്ടറുകൾ മറ്റു ഗാഡ്ജറ്റുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ബാറ്ററികളിൽ ഒരു നിർണായക ഘടകമാണ് ലിഥിയം.
  • പ്രതിരോധം, വ്യോമയാനം, ഊർജം എന്നീ മേഖലകളിൽ ലിഥിയത്തിൻറെ ഉപയോഗം വ്യാപിച്ചു കിടക്കുന്നതിനാൽ ഇതൊരു തന്ത്രപ്രധാനമായ വസ്തുവായി കണക്കാക്കപ്പെടുന്നു.
  • ലിഥിയം ട്രായാംഗിൾ എന്നറിയപ്പെടുന്ന അർജൻറീന, ബൊളീവിയ, ചിലി എന്നി പ്രദേശങ്ങളിൽ ലിഥിയം വിഭവങ്ങളുടെ ഏകദേശം 53.1% കാണപ്പെടുന്നു. ഏറ്റവും കൂടുതൽ ലിഥിയം ഉത്പാദിപ്പിക്കുന്നത് ഓസ്ട്രേലിയ ആണ്.

ഇന്ത്യയിൽ ലിഥിയം ശേഖരത്തിന്റെ പ്രാധാന്യം

  • ഇന്ത്യയുടെ ഊർജ്ജ ആവശ്യകത വലിയതോതിൽ വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ സുസ്ഥിരവും ശുദ്ധവുമായ ഊർജ്ജത്തിന് ഊന്നൽ നൽകേണ്ടതുണ്ട്.
  • 2030 - ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഊർജ ശേഷി വർദ്ധിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
  • നിലവിൽ ലിഥിയം,നിക്കൽ, കൊബാൾട്ട് തുടങ്ങിയ ധാതുക്കൾക്ക് ഇന്ത്യ പൂർണ്ണമായും ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു.
  • ഇപ്പോൾ മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, കർണാടക ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, ഗോവ, പശ്ചിമബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ ലിഥിയം എക്സ്പ്ലോറേഷൻ ആസൂത്രണം ചെയ്തിരിക്കുകയാണ്.

ലിഥിയം പര്യവേക്ഷണത്തിന്റെ വെല്ലുവിളികൾ

  • ലിഥിയം ഖനനം പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുകയും ജൈവവൈവിധ്യത്തെ ബാധിക്കുകയും ചെയ്യും.
  • ഇന്ത്യയിൽ ലിഥിയം എക്സ്ട്രാക്ഷൻ സാങ്കേതികവിദ്യകൾ ഇല്ല.
  • ലിഥിയം ശുദ്ധീകരിക്കുന്നതിനുള്ള ചിലവ്.

ഈ മേഖലയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ

  • വിഭവ സമ്പന്ന രാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ ധാതു സഹകരണത്തിനായി ഇന്ത്യ നയതന്ത്ര ബന്ധം പ്രയോജനപ്പെടുത്തുന്നു.
  • ഓസ്ട്രേലിയയുടെ ക്രിട്ടിക്കൽ മിനറൽസ് ഫെസിലിറ്റേഷൻ ഓഫീസുമായി ഇന്ത്യ 2020 ജൂണിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. പിന്നീട് തുല്യ പങ്കാളിത്തത്തോടെ ഓസ്ട്രേലിയയുടെ ലിഥിയം, കൊബാൾട്ട് ആസ്തികൾക്കായി സംയുക്ത പ്രവർത്തനം നടത്തുന്നുണ്ട്.
  • യു.എസ് , യു.കെ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം പതിനാലാമത്തെ അംഗമായി ഇന്ത്യ 2023-ൽ മിനറൽ സെക്യൂരിറ്റി പാർട്ണർഷിപ്പിൽ (MSP) ചേർന്നു.
  • 2024 ജനുവരിയിൽ, അർജന്റീനയിൽ ലിഥിയം പര്യവേക്ഷണത്തിനും ഖനനത്തിനും വേണ്ടിയുള്ള കരാറിൽ ഒപ്പുവച്ചു.
  • സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നിർണായക ധാതുക്കളുടെ പര്യവേക്ഷണവും ഖനനവും വർദ്ധിപ്പിക്കുന്നതിനായി മൈൻസ് ആൻഡ് മിനറൽ നിയമം 1957 ഭേദഗതി ചെയ്തു.
  • ഇന്ന് മിക്കവാറും എല്ലാ ഇലക്ട്രിക് വാഹന ബാറ്ററികളുടെയും അവിഭാജ്യഘടകമാണ് ലിഥിയം. ലിഥിയം കഴിവുകൾ വികസിപ്പിക്കുന്നതിന് ഇന്ത്യക്ക് ബഹുമുഖ സമീപനം ആവശ്യമാണ്.
  • ആഭ്യന്തര പര്യവേക്ഷണത്തിന് പുറമെ ഈ നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇന്ത്യ അതിന്റെ അന്താരാഷ്ട്ര ഇടപെടലുകൾ ശക്തിപ്പെടുത്തുകയും സംയുക്ത പര്യവേക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വേണം. ഇന്ത്യയുടെ സമീപകാല ലിഥിയം റിസർവ് കണ്ടെത്തൽ ഊർജ്ജ സുരക്ഷയും പരിസ്ഥിതി സൗഹൃദ ഗതാഗതവും കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്.