ജല നിയമഭേദഗതി ബിൽ, 2024

1974 -ലെ ജല (മലിനീകരണ നിയന്ത്രണം) നിയമം ഭേദഗതി ചെയ്യാൻ ലക്ഷ്യമിട്ട് ജല നിയമ ഭേദഗതി ബിൽരാജ്യസഭയിൽ അവതരിപ്പിച്ചു.

ബില്ലിന്റെ പ്രധാന സവിശേഷതകൾ

  • പാരിസ്ഥിതിക നിയമ ലംഘന കേസുകളിൽ ശിക്ഷാവിധി നിശ്ചയിക്കുന്ന ഒരു "അഡ്ജുഡിക്കേഷൻ ഓഫീസറെ" നിയമിക്കാൻ ബിൽ നിർദ്ദേശിക്കുന്നു.
  • 1974 -ലെ ജല നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകൾ ക്രിമിനൽ രഹിതമാക്കാൻ ബിൽ ലക്ഷ്യമിടുന്നു. ചെറിയ കുറ്റകൃത്യങ്ങൾക്ക് തടവിന് പകരം പിഴയടച്ചാൽ മതിയാവും.
  • ചില വ്യവസായിക യൂണിറ്റുകൾക്ക് ഇളവ് നൽകാൻ നിർദ്ദേശം നൽകുന്നു.
  • സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാനെ നിയമിക്കുന്നതിൽ ഏകീകൃത കൊണ്ടുവരുന്നു.

ജലമലിനീകരണം

  • പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും കാര്യമായ ഭീഷണി ഉയർത്തുന്ന ഒരു പ്രധാന പ്രശ്നമാണ് ജലം മലിനീകരണം. ഇന്ത്യയിലെ ചില മലിനീകരണത്തിന്റെ പ്രാഥമിക കാരണം നഗരപ്രദേശങ്ങളിൽ നിന്നും മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നതാണ്. സംസ്കരിക്കപ്പെടാത്ത ഈ മാലിന്യങ്ങൾ നദികളിലും മറ്റ് ജലാശയങ്ങളിലും എത്തിച്ചേർന്ന് പരിസ്ഥിതിക്ക് നാശം വരുത്തുന്നു.
  • കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് (CPCB) ഇന്ത്യയിലെ 351 നദികൾ മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മലിനീകൃതമായ നദികൾ ഉള്ളത്.
  • മലിനീകരണം മനുഷ്യൻറെ ആരോഗ്യത്തിനും പരിസ്ഥിതിയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
  • ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെടുന്നു.

ജലം മലിനീകരണ നിയന്ത്രിക്കാനുള്ള നടപടികൾ

  • ജലമലിനീകരണം നിയന്ത്രിക്കാൻ ഇന്ത്യൻ ഗവൺമെൻറ് വിവിധ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
  • 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും ജലമലിനീകരണ നിയന്ത്രണ നിയമവുമെല്ലാം മലിനീകരണം തടയുന്നതിനുള്ള നിയമങ്ങളാണ് .
  • ജലമലിനീകരണം അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഒരു ഗുരുതര പ്രശ്നമാണ്. നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പാക്കുന്നത് നിർണായകമാണ്. ജലാശയങ്ങളുടെ സംരക്ഷണത്തിന് വ്യക്തിഗത ഉത്തരവാദിത്തവും ആവശ്യമാണ്.