സ്വാമിനാഥൻ പാനൽ നിർദ്ദേശങ്ങൾ

ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം സ്വാമിനാഥൻ സമിതി നിർദേശങ്ങൾ നടപ്പിലാക്കുക എന്നാണ്.

സ്വാമിനാഥൻ പാനൽ നിർദ്ദേശങ്ങൾ

  • 2004 നവംബറിലാണ് കൃഷിമന്ത്രാലയത്തിന്റെ കീഴിൽ കർഷകർക്കായുള്ള ദേശീയ കമ്മീഷൻ രൂപീകരിച്ചത്. പ്രൊഫസർ സ്വാമിനാഥനായിരുന്നു അധ്യക്ഷൻ.
  • ഈ കമ്മീഷൻ കർഷകർക്ക് അനുകൂലമായി 5 റിപ്പോർട്ടുകൾ സമർപ്പിച്ചു. ഈ റിപ്പോർട്ടിൽ രാജ്യത്തെ പ്രധാന കാർഷിക സമ്പ്രദായങ്ങളുടെ ഉത്പാദനക്ഷമത, ലാഭക്ഷമത, സുസ്ഥിരത തുടങ്ങിയവ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഭക്ഷണത്തിനും പോഷകാഹാര സുരക്ഷക്കും വേണ്ടിയുള്ള നയങ്ങളും ഉൾപ്പെടുന്നു
  • പൊതുനിക്ഷേപത്തിന്റെ കുറവ് കാർഷിക ദുരന്തത്തിന് വഴിവെക്കുമെന്ന് സമിതി പറയുന്നു.
  • കാർഷികോൽപ്പന്നങ്ങളുടെ വിപണനം, സംസ്കരണം എന്നിവ ഉൾക്കൊള്ളുന്ന അവശ്യസാധന നിയമത്തിന്റെയും മറ്റു നിയമസംവീധാനങ്ങളുടെയും അവലോകനം അടിയന്തരമായി നടത്തേണ്ടതുണ്ട്.
  • കേന്ദ്ര ഭക്ഷ്യ-കാർഷിക മന്ത്രാലയത്തിന് കീഴിൽ കാർഷിക മേഖലയിലെ സ്ത്രീകൾക്കായി ഒരു ദേശീയ ബോർഡ് രൂപീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
  • മിനിമം താങ്ങുവില ഉൽപ്പാദനച്ചെലവിനേക്കാൾ 50% എങ്കിലും കൂടുതലായിരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
  • ഖാരിഫ് വിളകളുടെ കാര്യത്തിൽ മിനിമം താങ്ങുവില നൽകാനുള്ള കാലതാമസം ഒഴിവാക്കേണ്ടതുണ്ട്.
  • ധാന്യ ബാങ്ക്, കാലിത്തീറ്റ ബാങ്ക് തുടങ്ങിയവ സ്ഥാപിക്കുക, ഇൻഷുറൻസ് പ്രോത്സാഹിപ്പിക്കുക, വിപുലമായ മണ്ണ് പരിശോധനാ ലാബുകളുടെ ഒരു ദേശീയ ശൃംഖല സ്ഥാപിക്കുക.
  • കരാർ കൃഷി ക്രമീകരണങ്ങൾക്കായി കർഷക കേന്ദ്രീകൃതമായ ഒരു 'പെരുമാറ്റച്ചട്ടം, ശുപാർശ ചെയ്തിട്ടുണ്ട്.
  • വാങ്ങുന്നവരുമായി ചർച്ച നടത്താനും ചെറുകിട കർഷകരുടെ താൽപര്യങ്ങൾ പരിപാലിക്കാനും കർഷക സംഘങ്ങളുടെ/ സംഘടനകളുടെ വികസനം പ്രോത്സാഹിപ്പിക്കുക.
  • സ്വകാര്യ വ്യാപാരികൾ കർഷകർക്ക് നൽകാൻ തയ്യാറായ അതേ വിലയ്ക്ക് തന്നെ പൊതു വിതരണത്തിനാവശ്യമായ ധാന്യങ്ങൾ സർക്കാർ വാങ്ങണം.
  • കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസ് (CACP) ഒരു സ്വയംഭരണ സ്ഥാപനമായി നിലനിൽക്കണം.