ഇന്ത്യയുടെ സാമ്പത്തിക വളർച്ച- ഒരു പുനർവിചിന്തനം

കോവിഡ് 19 ആഗോള സാമ്പത്തിക കാഴ്ചപ്പാടുകളെ പുനർരൂപകൽപന ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങൾ ആഗോളവൽക്കരണത്തിൽ നിന്നും മാറി തങ്ങളുടെ ആഭ്യന്തര വ്യവസായത്തിനെയും ഉത്പാദനത്തെയും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ (Protectionism) നടത്തുന്നു. മാത്രമല്ല സാമ്പത്തിക ഇടപെടലുകളിൽ ഭരണകൂടം നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പരിതസ്ഥിതിയും കാണപ്പെടുന്നു. യൂറോപ്യൻ ഗ്രീൻ ഡീൽ, ഇന്ത്യയുടെ ആത്മനിർഭർ ഭാരത് സംരംഭം തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പുതിയ വ്യവസായവൽക്കരണ നയം

  • പരമ്പരാഗത വ്യവസായവൽക്കരണ കാഴ്ചപ്പാടുകളിൽ നിന്നും മാറി”Deep Industrialization” എന്ന ആശയത്തിനാണ് ഇപ്പോൾ ലോകരാജ്യങ്ങൾ പ്രാധാന്യം കൊടുക്കുന്നത്.
  • വ്യവസായികവൽക്കരണം സാധാരണയായി ഒരു രാജ്യത്തിലെ വ്യവസായങ്ങൾ വികസിപ്പിക്കുന്ന പ്രക്രിയയെ പരാമർശിക്കുമ്പോൾ ഡീപ് ഇൻഡസ്ട്രേലിയേഷൻ സുസ്ഥിരവും സമഗ്രവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ആഴത്തിലുള്ള വ്യവസാവൽക്കരണത്തെ ഉദ്ദേശിക്കുന്നു. നൂതന സാങ്കേതിക വിദ്യകളുമായി വ്യവസായങ്ങളെ സമന്വയിപ്പിക്കുക, നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതികവും സാമൂഹവുമായി ഉത്തരവാദിത്തം ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
  • ദീർഘകാല സാമ്പത്തിക സ്ഥിതിയും സാമൂഹികക്ഷേമവുമാണ് ഇത് ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ ഡീപ് ഇൻഡ്രസ്ട്രിയലൈസേഷൻറെ ആവശ്യകത .

  • ഉൽപാദനരംഗത്ത് മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് ഹൈടെക് ഇൻഫ്രാസ്ട്രക്ചർ വൈദഗ്ധ്യമുള്ള മനുഷ്യശക്തിയും നിർണായകമാണ്. ഉൽപ്പാദന മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇന്ത്യയിലെ വ്യവസായിക നയങ്ങൾ പരാജയപ്പെട്ടു.
  • അമിതഭാരമുള്ള റെയിൽ ശൃംഖലകളും റോഡ് ഗതാഗതത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളും കൊണ്ട് ഇന്ത്യയുടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ബുദ്ധിമുട്ടിലാണ്. ഈ വെല്ലുവിളികൾ ചരക്കുകളുടെ കാര്യക്ഷമമായ നീക്കത്തെ തടസ്സപ്പെടുത്തുകയും നിർമ്മാണ മത്സരക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു.
  • ഇടത്തരം, വൻകിട വ്യവസായങ്ങളെ അപേക്ഷിച്ച് വായ്പ ലഭ്യമാക്കുന്നതിൽ എംഎസ്എംഇ (MSME) മേഖല ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് അത്യന്താപേക്ഷിതമായ എംഎസ്എംഇ മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിന് ഇതിൽ മാറ്റം ആവശ്യമാണ്.
  • ഗതാഗത ഉപകരണങ്ങൾ, യന്ത്രങ്ങൾ, ഇരുമ്പ്, ഉരുക്ക് രാസവസ്തുക്കൾ, രാസവളങ്ങൾ തുടങ്ങിയ നിർണായക മേഖലകൾക്ക് ഇന്ത്യ ഇപ്പോഴും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നു. ഈ ആശ്രിതത്വം ബദൽ സംവിധാനങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.
  • ചരിത്രപരമായി, വ്യവസായിക സ്ഥലങ്ങൾ പലപ്പോഴും രാഷ്ട്രീയ കാരണങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പഞ്ചവത്സര പദ്ധതികളുടെ ആദ്യഘട്ടത്തിൽ പൊതുമേഖല വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് റെഡ് ടേപ്പ്, തൊഴിൽ മാനേജ്മെൻറ് പ്രശ്നങ്ങൾ എന്നിവ കാരണം കാര്യക്ഷമതയില്ലായ്മയിലേക്കും നഷ്ടത്തിലേക്കും നയിച്ചു.

ഇന്ത്യയുടെ വ്യവസായവൽക്കരണത്തിലെ വെല്ലുവിളികൾ

  • കോവിഡ്-19ന് ശേഷം വളർച്ച മന്ദഗതിയിലാണ്. സമൂഹത്തിൽ അസമത്വം വർധിച്ചിട്ടുണ്ട്
  • ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയുടെ കുറവ്.
  • സ്കൂൾ വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും വ്യത്യസ്ത നിലവാരം അസമമായ തൊഴിൽ വിപണി ഫലങ്ങളിലേക്ക് സംഭാവന ചെയ്യുന്നു.
  • കുറഞ്ഞ വേതനവും ഓർഗനൈസ്ഡ് അല്ലാത്തതുമായ ജോലികളാണ് ഇന്ത്യയുടെ തൊഴിൽ വിപണിയുടെ സവിശേഷത. ഇന്ത്യയിലെ 63 ദശലക്ഷം എം എസ് എം ഇ കളിൽ 99% അസംഘടിത മേഖലയിലാണ് .
  • സമഗ്രമായ ഡാറ്റയുടെ അഭാവം.

ഇന്ത്യയിൽ ഡീപ് ഇൻഡസ്ട്രിയലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

  • സാമ്പത്തിക വളർച്ചാ തന്ത്രങ്ങൾ പുനർവിചിന്തനം ചെയ്യുക. അതിനായി പാരമ്പര്യേതര മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് രഘുറാം രാജൻ ‘Breaking the Mould : Reimagining India's Economic Future’ എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നു.
  • തൊഴിൽ ഇൻറ്ൻസീവ് മേഖലകൾക്ക് ഊന്നൽ നൽകാൻ ഡീപ് ഇൻഡസ്ട്രിയലൈസേഷൻ കഴിയും.
  • പുതിയ വ്യവസായ നയം (NIP-23) ശാക്തീകരിക്കുക നിക്ഷേപങ്ങൾ ആകർഷിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഇന്ത്യൻ നിർമ്മാതാക്കളെ ആഗോളതലത്തിൽ മത്സരബുദ്ധിയുള്ളവരാക്കാനും പുതിയ വ്യവസായിക നയം പ്രോത്സാഹിപ്പിക്കുന്നു.
  • സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകണം.
  • ഇലക്ട്രോണിക്സ് ഉൽപ്പാദന വസ്തുക്കളുടെ ഇറക്കുമതിക്കുള്ള ഉയർന്ന താരിഫ് തടസ്സങ്ങൾ പോലെയുള്ള സംരക്ഷണ പ്രവണതകൾ ഒഴിവാക്കണം.