എല്ലാവരെയും ഉൾക്കൊള്ളാൻ "സ്മൈൽ പദ്ധതി"

2021- ലാണ് "വികസിത് ഭാരത്" കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്ന പദ്ധതിയായ “SMILE “ ( Support for Marginalized Individuals for Livelihood and Enterprise) എന്ന പദ്ധതി ആരംഭിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്കുള്ള പിന്തുണയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനയുളള സമഗ്ര പുനരധിവാസ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.

ട്രാൻസ്ജെൻഡർ

ട്രാൻസ്ജെൻഡേഴ്സ് പേഴ്സൺസ് ആക്ട് 2019 അനുസരിച്ച് ട്രാൻസ്ജെൻഡർ എന്നാൽ ജനനസമയത്ത് ആ വ്യക്തിക്ക് നൽകിയിട്ടുള്ള ജെൻഡർ ആയി പൊരുത്തപ്പെടാത്ത വ്യക്തിത്വമുള്ള വ്യക്തിയാണ്. ഇന്ത്യയിലെ 2011ലെ സെൻസസ് രാജ്യത്തെ "ട്രാൻസ് ജനസംഖ്യയുടെ എണ്ണം ഉൾക്കൊള്ളുന്ന ചരിത്രത്തിലെ ആദ്യ സെൻസസ് ആയിരുന്നു.

Smile പദ്ധതി

  • ഈ പദ്ധതിക്ക് രണ്ട് ഉപവിഭാഗങ്ങൾ ഉണ്ട്. ഒന്ന് ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായുള്ളതും രണ്ടാമത് ഭിക്ഷാടന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനര ദിവസ പദ്ധതിയും
  • പുനരുധിവാസം, മെഡിക്കൽ സൗകര്യങ്ങൾ, കൗൺസിലിംഗ്, അടിസ്ഥാന ഡോക്യുമെന്റേഷൻ, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയവയിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ഒൻപതാം ക്ലാസിലും അതിനുമുകളിലും പഠിക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദം സ്കോളർഷിപ്പുകൾ നൽകുന്നു.
  • പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുമായി (PM-JAY) സംയോജിപ്പിച്ച് ലിംഗ- പുനർനിർണയ ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുത്ത ആശുപത്രികളിൽ സമഗ്ര പാക്കേജ് നൽകുന്നു.
  • സംസ്ഥാന ഗവൺമെൻറുകൾ, പ്രാദേശിക സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പിന്തുണയോടെ ഇത് നടപ്പിലാക്കും.
  • ഓരോ സംസ്ഥാനത്തും ട്രാൻസ്ജൻഡർ പ്രൊട്ടക്ഷൻ സെല്ലിന്റെ കേസുകൾ നിരീക്ഷിക്കുകയും കൃത്യസമയത്ത് രജിസ്ട്രേഷൻ, അന്വേഷണം, നിയമനടപടികൾ എന്നിവ ഉറപ്പാക്കുകയും ചെയ്യും.

ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വെല്ലുവിളികൾ

  • ട്രാൻസ്ജെൻഡർ വ്യക്തികൾ പലപ്പോഴും ഒറ്റപ്പെടലും പാർശ്വവൽക്കരണവും നേരിടുന്നു. ഇത് മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയിലേക്ക് നയിക്കുന്നു .
  • ട്രാൻസ്ജൻഡർ വ്യക്തികളെ സ്റ്റീരിയോ ടൈപ്പ് ചെയ്യുകയും അവരുടെ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്കുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
  • കുടുംബ പിന്തുണയും സാമ്പത്തിക സ്ഥിരതയും ഇല്ലാത്തത് മാനസികമായി തളർത്തുന്നു.
  • പലരും അക്രമത്തിനും ലൈംഗികാതിക്രമത്തിനും ഇരയാവുന്നു.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം.
  • തൊഴിൽ വിവേചനം
  • നിയമത്തിലെ അവ്യക്തത. ട്രാൻസ്ജെൻഡർ നിയമം 2019ൽ ലിംഗഭേദം സ്വയം നിർണയിക്കുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല. കൂടാതെ നിയമത്തിൽ പല കാര്യങ്ങളും അവ്യക്തമാണ്.
  • അധികാരികളുടെ ഭാഗത്തുനിന്നുള്ള അവബോധമില്ലായ്മ, വിമുഖത തുടങ്ങിയവ കാരണം നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പിലാവുന്നില്ല.

ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള പദ്ധതികൾ

  • സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ മാർഗനിർദ്ദേശങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി പ്രത്യേക ടോയ്ലറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി ദേശീയ പോർട്ടലിന് രൂപം കൊടുത്തിട്ടുണ്ട്. 2020-ൽ ട്രാൻസ്ജെൻഡർ പേഴ്സൺസ് അവകാശ സംരക്ഷണ നിയമങ്ങൾ കൊണ്ടുവന്നു.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഉന്നമനത്തിനായി ചെയ്യാവുന്ന കാര്യങ്ങൾ

  • ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങളിൽ നിയമ നിർവഹണ സംവിധാനങ്ങൾ ശാക്തീകരിക്കപ്പെടുകയും ബോധവൽക്കരിക്കപ്പെടുകയും വേണം. പൊതുപങ്കാളിത്തത്തിനുള്ള സാധ്യതകൾ വർധിപ്പിക്കണം.
  • ട്രാൻസ്ജൻഡർ വിഭാഗത്തിന് സൗജന്യ നിയമസഹായം ഉറപ്പ് വരുത്തണം.
  • എല്ലാ സ്വകാര്യ, പൊതു ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക നയങ്ങൾ രൂപപ്പെടുത്തുകയും ട്രാൻസ്ജൻഡർ വിഭാഗവുമായി ഇവ ആശയവിനിമയം നടത്തുകയും വേണം.
  • എസ് എച്ച് ജി -ബാങ്ക് ലിങ്കേജ് പ്രോഗ്രാമുകളുടെ മാതൃകയിൽ ക്രെഡിറ്റ് സൗകര്യങ്ങളും സാമ്പത്തിക സഹായവും നൽകി ട്രാൻസ്ജൻഡർ വിഭാഗത്തിന് സംരംഭക/കരിയർ അവസരങ്ങൾ നൽകണം.
  • ജയിലുകളിലെ ട്രാൻസ്ജെൻഡർ വിഭാഗത്തെ അഭിസംബോധന ചെയ്യുന്നതിന് പ്രത്യേക നയങ്ങൾ രൂപീകരിക്കണം.