പൊതു പരീക്ഷാ ബിൽ -2024

പൊതുപരീക്ഷാ സമ്പ്രദായത്തിന് കൂടുതൽ സുതാര്യതയും നീതിയും വിശ്വാസവും കൊണ്ടുവന്നതിനെ പൊതു പരീക്ഷ (നീതി രഹിത മാർഗ്ഗങ്ങൾ തടയൽ) ബിൽ 2024, ലോകസഭയിൽ അവതരിപ്പിച്ചു.

ബില്ലിന്റെ ആവശ്യകത

  • കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 16 സംസ്ഥാനങ്ങളിലായി കുറഞ്ഞത് 48 ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇത് സർക്കാർ ജോലികൾക്കുളള നിയമന പ്രക്രിയ തടസ്സപ്പെടുത്തുന്നു.
  • പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ പരീക്ഷകളുടെ കാലതാമസത്തിനും റദ്ദാക്കലിനും കാരണമാകുന്നു.
  • നിലവിൽ പരീക്ഷ തട്ടിപ്പ് നടത്തുന്നതിൽ കൈകാര്യം ചെയ്യാൻ പ്രത്യേക നിയമം ഒന്നുമില്ല
  • പൊതുപരീക്ഷ സമ്പ്രദായങ്ങളിൽ കൂടുതൽ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവരികയും യുവാക്കളുടെ ആത്മാർത്ഥ പരിശ്രമങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുമെന്നും ഭാവി സുരക്ഷിതമാണെന്നും ഉറപ്പ് നൽകുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.
  • പരീക്ഷ തട്ടിപ്പ് കച്ചവടമായി കൊണ്ട് നടക്കുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾ/ ഗ്രൂപ്പുകൾ തുടങ്ങിയവയെ ഫലപ്രദമായി നേരിടാൻ ബിൽ ലക്ഷ്യമിടുന്നു.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

  • ബില്ലിലെ സെക്ഷൻ 2k പ്രകാരം "ഒരു പബ്ലിക് എക്സാമിനേഷൻ അതോറിറ്റി" അല്ലെങ്കിൽ കേന്ദ്ര ഗവൺമെൻറ് വിജ്ഞാപനം ചെയ്യുന്ന മറ്റെതെങ്കിലും അതോറിറ്റി നടത്തുന്ന ഏതെങ്കിലും പരീക്ഷയാണ് പൊതുപരീക്ഷ.
  • യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(UPSC), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC), റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡുകൾ(RRB), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ(IBPS), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) തുടങ്ങിയ സ്ഥാപനങ്ങളെ പൊതു പരീക്ഷ അധികാരികളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
  • ബില്ലിന്റെ 9th വകുപ്പിൽ പറയുന്നത് പ്രകാരം എല്ലാ കുറ്റകൃത്യങ്ങളും ജാമ്യം ലഭിക്കാത്തവയാണ്
  • മനസ്സിലായ കുറ്റകൃത്യങ്ങളിൽ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങാതെ തന്നെ കേസന്വേഷണം നടത്തേണ്ട ചുമതല പോലീസിനുണ്ട്.
  • പരാതിക്കാരനും പ്രതിയും ഒത്തുതീർപ്പിലെത്തുമ്പോൾ പോലും പരാതിക്കാരന് കേസ് പിൻവലിക്കാനോ വിചാരണ തടയാനോ കഴിയില്ല .
  • മൂന്നു മുതൽ 5 വർഷം വരെ തടവും പത്തുലക്ഷം രൂപ വരെ പിഴയും ലഭിക്കുന്നതാണ്.
  • പരീക്ഷ തട്ടിപ്പിന്റെ വിവിധ രീതികൾ കൃത്യമായി ബില്ലിൽ പ്രതിപാദിക്കുന്നു
  • വ്യാജ വെബ്സൈറ്റ് സൃഷ്ടിക്കുകയും വ്യാജ അഡ്മിറ്റ് കാർഡുകളോ ഓഫർ ലെറ്ററുകളോ നൽകുന്നതും നിയമവിരുദ്ധ പ്രവൃത്തികളാണ് .
  • കുറ്റകൃത്യങ്ങൾ അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ബിൽ അനുശാസിക്കുന്നു.
  • പൊതു പരീക്ഷകൾക്കായി ഒരു ഉന്നതതല ദേശീയ സാങ്കേതിക സമിതി രൂപീകരിക്കും.