പതിനേഴാം ലോക്സഭയുടെ പ്രവർത്തനം: ഒരു വിശകലനം.

2019 ജൂൺ മുതൽ 2024 ഫെബ്രുവരി വരെ ചേർന്ന 17ാo ലോക്സഭാ മൊത്തം 274 സെഷനുകൾ നടത്തി. ഇത് 1354 മണിക്കൂർ നീണ്ടു നിന്നു. എങ്കിലും 17ാo ലോക്സഭയുടെ പ്രവർത്തനം നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. പ്രത്യേകിച്ചും മതിയായ ചർച്ചകൾ ഇല്ലാതെ ബില്ലുകൾ പാസാക്കിയത് സംബന്ധിച്ച് സഭയുടെ ജനാധിപത്യ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

പതിനേഴാം ലോക്സഭയുടെ പ്രധാന നേട്ടങ്ങൾ

  • 179 ബില്ലുകൾ പാസാക്കി :വനിതാ സംവരണ സംവരണ ബിൽ 2023, ജമ്മു കാശ്മീർ പുനഃസംഘടനാ ബിൽ 2019, ചീഫ് ഇലക്ഷൻ കമ്മീഷൻ നിയമന ബിൽ 2023, ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023 തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്.
  • 17ാo ലോക്സഭയിൽ കടലാസ് രഹിത ഓഫീസ് എന്ന കാഴ്ചപ്പാട് ബലപ്പെടുത്തുന്ന തരത്തിൽ പാർലമെൻററി പ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം നടന്നു. നിലവിൽ 97% ചോദ്യ നോട്ടീസുകളും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയാണ് നൽകുന്നത്.
  • 2023 സെപ്റ്റംബർ 19ന് പാർലമെൻറ് ഒരു പുതിയ സമൂച്ചയത്തിലേക്ക് മാറി.

പതിനേഴാം ലോക്സഭാ പ്രവർത്തനത്തിലെ പ്രധാന ആശങ്കകൾ

  • ഇതുവരെ 5 വർഷം പൂർത്തിയാക്കിയ ലോകസഭകളിൽ ഏറ്റവും കുറവ് സിറ്റിംഗുകൾ പതിനേഴാം ലോകസഭയിൽ ആണ് ഉണ്ടായത്.
  • ഒരു ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുക്കപ്പെട്ടില്ല
  • പതിനേഴാം ലോകസഭയിൽ അവതരിപ്പിച്ച് രണ്ടാഴ്ചക്കുള്ളിൽ മിക്ക ബില്ലുകളും പാസ്സായി
  • ജമ്മു കാശ്മീർ പുന:സംഘടനാ ബിൽ, വനിതാ സംവരണ ബിൽ എന്നിവ അവതരിപ്പിച്ച് രണ്ട് ദിവസത്തിനുള്ളിൽ പാസായി. 35% ബില്ലുകളും ലോക്സഭയിൽ ഒരു മണിക്കൂർ താഴെ ചർച്ചകൾ നടത്തിയാണ് പാസാക്കിയത്.
  • 729 സ്വകാര്യ ബില്ലുകൾ സഭയിൽ അവതരിപ്പിച്ചുവെങ്കിലും രണ്ടെണ്ണം മാത്രമാണ് ചർച്ച ചെയ്തത്.
  • ബജറ്റ് ചർച്ചകൾക്കായുള്ള സമയം കുറഞ്ഞു. 2019നും 2023നും ഇടയിൽ ശരാശരി ബജറ്റിൻറെ 80 ശതമാനം ചർച്ചകളില്ലാതെ വോട്ട് ചെയ്തു. 2023-ൽ മുഴുവൻ ബജറ്റും ചർച്ചയില്ലാതെ പാസാക്കി.
  • 2023 ഡിസംബറിൽ പൊതുഗ്യാലറിയിൽ നിന്ന് ലോകസഭാ ചേമ്പറിലേക്ക് രണ്ട് പേർ ചാടിയത് വലിയ സുരക്ഷാ വീഴ്ചക്ക് കാരണമായി.
  • ഇന്ത്യൻ രാഷ്ട്രീയത്തിൽ ക്രിമിനലൈസേഷൻ വർദ്ധിച്ചുവരുന്നു. പതിനേഴാം ലോക്സഭയിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് അംഗങ്ങളിൽ 43% പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട് ചെയ്തു.

ലോകസഭയുടെ പ്രവർത്തനക്ഷമത കുറയുന്നതിന്റെ പ്രത്യാഘാതങ്ങൾ

  • പാർലമെൻററി സ്ഥാപനങ്ങളുടെ വിശ്വാസ്യതയും അധികാരവും ദുർബലപ്പെടുത്തിയേക്കാം
  • ഇത് രാജ്യത്തിൻറെ ജനാധിപത്യ ഘടനയെ ദുർബലപ്പെടുത്തുകയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിയമസാധുത കുറയ്ക്കുകയും ചെയ്യും.
  • പാർലമെൻററി ഇടപെടലുകൾ കുറയുമ്പോൾ വൈവിധ്യ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്നത് കുറഞ്ഞേക്കാം. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദത്തിനു വേണ്ടത്ര പരിഗണന കിട്ടാതെ വരും.
  • ക്രിമിനൽ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാർ തങ്ങളുടെ അധികാരവും സ്വാധീനവും നിലനിർത്താൻ കൈക്കൂലി, കൊള്ളയടിക്കൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഏർപ്പെട്ടേക്കാം. ഇത് അഴിമതിക്ക് കാരണമാവും

Way Forward

  • പാർലമെൻറിൻറെ പ്രതിച്ഛായ മികവുറ്റതാക്കി നിലനിർത്തുക.
  • എം പി മാരുടെ ഹാജരും പ്രകടനവും വെളിപ്പെടുത്തുക .
  • പാർലമെൻററി നടപടികളിൽ സുതാര്യത വർദ്ധിപ്പിക്കുക.