ഇന്ത്യയിലെ സാമ്പത്തിക കേന്ദ്രീകരണ ആശങ്കകൾ

സംസ്ഥാനങ്ങളിലേക്കുള്ള നികുതിവിഹിതം കുറയുന്നത് ആശങ്കയുണർത്തുന്നുണ്ട്. 14th ധനകാര്യ കമ്മീഷൻ യൂണിയൻ നികുതി വരുമാനത്തിന്റെ 42% സംസ്ഥാനങ്ങൾക്ക് കൈമാറാൻ 14th ധനകാര്യ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. 15th ധനകാര്യ കമ്മീഷൻ ഇത് 41 ശതമാനമായി കുറച്ചു.

ഫിസ്ക്കൽ ഫെഡറലിസം

ഒരു രാജ്യത്തെ വിവിധതലത്തിലുള്ള ഗവൺമെന്റുകൾക്കിടയിൽ സാമ്പത്തിക അധികാരങ്ങളും ഉത്തരവാദിത്തങ്ങളും എങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് വിവരിക്കുന്ന പദമാണ് ഫിസ്ക്കൽ ഫെഡറലിസം.

കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവിധ വ്യവസ്ഥകൾ

  • ഭരണഘടനയുടെ അനുഛേദം 258 മുതൽ 293 വരെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്നു.
  • അനുഛേദം 280 പ്രകാരം രൂപീകരിച്ച ഒരു ഭരണഘടന സ്ഥാപനമാണ് ധനകാര്യ കമ്മീഷൻ. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കുമിടയിൽ നികുതി വരുമാനം വിതരണം ചെയ്യാൻ ശുപാർശ ചെയ്യുന്നത് ധനകാര്യ കമ്മീഷനാണ്.
  • സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ വർധിപ്പിക്കുന്നതിനും സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിനും ധനകാര്യ കമ്മീഷൻ നിർദ്ദേശങ്ങൾ നൽകുന്നു.
  • ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിൽ നിന്ന് നികുതി ഈടാക്കാൻ പാർലമെന്റിന് പ്രത്യേക അധികാരമുണ്ട്.
  • സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിൽ നിന്ന് നികുതി ഈടാക്കാൻ സംസ്ഥാന നിയമസഭയ്ക്ക് പ്രത്യേക അധികാരമുണ്ട്.
  • കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിൽ ഇരുവർക്കും നികുതി ചുമത്താൻ കഴിയും.

ധനപരമായ അധികാരങ്ങളുടെ വർദ്ധിച്ചു വരുന്ന കേന്ദ്രീകരണം

  • സ്വന്തം വരുമാന സ്രോതസ്സുകളിൽ നിന്ന് നികുതി നിരക്ക് നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ കഴിവ് ഗണ്യമായി കുറഞ്ഞു.
  • 2003ലെ ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആൻഡ് മാനേജ്മെൻറ് നിയമം സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുക്കുന്നതിൽ പരാജയപ്പെടുന്നു.
  • ചരക്ക് സേവനം നികുതി നടപ്പാക്കിയത് സാമ്പത്തിക കേന്ദ്രീകരണത്തിന് വഴിവെച്ചു.

നിലവിലെ സാഹചര്യം

  • 14ഉം 15ഉം ധനകാര്യകമ്മീഷനുകൾ യഥാക്രമം 42% 41% നികുതി വിഹിതം സംസ്ഥാനങ്ങൾക്ക് കൈമാറാൻ നിർദ്ദേശിച്ചുവെങ്കിലും ബജറ്റ് കണക്കുകൾ പ്രകാരം 2022- 23 കാലയളവിൽ വെറും 30% ആണ് കൈമാറിയത്.
  • ഗ്രാൻറ് -ഇൻ എയ്ഡ് കുറയുന്നു
  • സെസ്, സർ ചാർജ് വിഭാഗങ്ങൾക്ക് കീഴിലുള്ള നികുതി പിരിവ് വർധിപ്പിച്ചു.
  • കേന്ദ്ര ഗവൺമെന്റിന് സംസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള സാമ്പത്തിക കൈമാറ്റത്തിന് രണ്ടുവഴികളിണുള്ളത് സെൻട്രൽ സെക്ടർ സ്കീമുകളും കേന്ദ്ര ആവിഷ്കൃത പദ്ധതികളുമാണ് ഇവയിൽ കുറവ് വരുത്തുന്നതും കേന്ദ്രസർക്കാറിന്റെ പങ്ക് കിട്ടാത്തതും സംസ്ഥാന സാമ്പത്തിക നിലയെ ബാധിക്കുന്നു.

മെച്ചപ്പെട്ട ധന വിനിയോഗം ഉറപ്പുവരുത്താൻ സ്വീകരിക്കേണ്ട നടപടികൾ

  • ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഫെഡറലിസത്തിന്റെ പശ്ചാത്തലത്തിൽ നികുതി പങ്കിടൽ തത്വങ്ങൾ അവലോകനം ചെയ്യേണ്ടതുണ്ട്.
  • സംസ്ഥാനങ്ങൾക്കിടയിൽ നികുതി വിഹിതം വിഭജിക്കുന്ന മാനദണ്ഡം പുന: പരിശോധിക്കേണ്ടതുണ്ട്.
  • സംസ്ഥാനങ്ങൾക്ക് നൽകുന്ന 'ഗ്രാൻറ്' പുനർ രൂപകൽപ്പന ചെയ്യുക.
  • പുതിയ ഫെഡറൽ ഫിനാൻസ് സ്ഥാപന ഘടനയിൽ GST കൗൺസിലും ഫിനാൻസ് കമ്മീഷനും ഔപചാരികമായ ഒരു ബന്ധം ഉണ്ടായിരിക്കണം
  • കേന്ദ്രസർക്കാരിൻറെ മൊത്തനികുതി വരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടായിട്ടും സംസ്ഥാനങ്ങൾക്കുള്ള വിഹിതം ആനുപാതികമായി വർധിച്ചിട്ടില്ല. സാമ്പത്തിക മാനേജ്മെന്റിൽ സംസ്ഥാന സ്വയംഭരണ അധികാരം കുറയ്ക്കുന്നത് സഹകരണം ഫെഡറലിസത്തെ ദുർബലപ്പെടുത്തും .