ജെൻഡർ ബഡ്ജറ്റിംഗ്

2004 -25ലെ ഇടക്കാല ബഡ്ജറ്റിൽ "ജെൻഡർ ബഡ്ജറ്റിംഗിനായി തുക വർധിപ്പിച്ചിട്ടുണ്ട്. 2023 -24ൽ ജെൻഡർ ബജറ്റിന്റെ വിഹിതം 5% ആയിരുന്നത് 2024-25ൽ 6.5% ആയി ഉയർത്തി.

ജെൻഡർ ബജറ്റിംഗ്

നിയമനിർമാണം, നയങ്ങൾ, പദ്ധതികൾ, പ്രോഗ്രാമുകൾ, സ്കീമുകൾ എന്നിവയിൽ ജെൻഡർ അധിഷ്ഠിതമായ ഫോർമുലകൾ നടപ്പാക്കുന്ന രീതിയാണ് ജെൻഡർ ബജറ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജെൻഡർ ആവശ്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി പൊതുവിഭവങ്ങൾ ശേഖരിക്കുകയും കാര്യക്ഷമമായി ചെലവഴിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

2005ലാണ് ഇന്ത്യയിൽ ജെൻഡർ-റെസ്പോൺസിവ് ബജറ്റിംഗ് അംഗീകരിച്ചത്. ഇതിൽ രണ്ട് ഭാഗങ്ങൾ ഉൾപ്പെടുന്നു. ഒന്നാം ഭാഗത്തിൽ സ്ത്രീകൾക്കായി ഫണ്ടിന്റെ 100% വിനിയോഗിക്കുന്ന പദ്ധതികൾ ഉൾപ്പെടുന്നു. ഉദാഹരണം പ്രസവാനുകൂല്യം. രണ്ടാം ഭാഗത്തിൽ 30% മെങ്കിലും സ്ത്രീകൾക്കായി അനുവദിക്കുന്ന സ്കീമുകളാണ് ഉൾപ്പെടുന്നത് ഉദാഹരണം ഉച്ചഭക്ഷണ പദ്ധതി.

ജെൻഡർ ബജറ്റിങ്ങിന്റെ ആവശ്യകത

  • ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾക്കും സംരംഭങ്ങൾക്കും വേണ്ടി വിഭവങ്ങൾ വിനിയോഗിക്കുന്നതിലൂടെ അസമത്വങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു വ്യവസ്ഥാപിത ചട്ടക്കൂട് ജെൻഡർ ബജറ്റിംഗ് നൽകുന്നു. 2023-ലെ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ 146 രാജ്യങ്ങളിൽ 127 സ്ഥാനത്താണ് ഇന്ത്യ. ഇത് ജെൻഡർ ബജറ്റിങ്ങിന്റെ ആവശ്യകതയെ കാണിക്കുന്നു.
  • ദാരിദ്ര്യം കുറയ്ക്കൽ, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടെ കാര്യമായ വികസന നേട്ടങ്ങൾ ലിംഗസമത്വം നൽകുന്നു.
  • സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലുള്ള ലിംഗ പരിഗണനകൾ മുഖ്യധാരയിൽ എത്തിക്കുന്നതിന് ജെൻഡർ ബജറ്റിംഗ് സഹായിക്കുന്നു.
  • സുസ്ഥിര വികസന ലക്ഷ്യങ്ങൾ(SDGs), സ്ത്രീകൾക്കെതിരെ എല്ലാ തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ (CEDAW) എന്നിവയുൾപ്പെടെ ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നിർബന്ധിതമാക്കുന്ന വിവിധ അന്താരാഷ്ട്ര കരാറുകളിലും കൺവെൻഷനുകളിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഈ പ്രതിബദ്ധതകൾ നിറവേറ്റുന്നതിന് ജെൻഡർ ബജറ്റിംഗ് ആവശ്യമാണ്.

ജെൻഡർ ബജറ്റിംഗ് നേരിടുന്ന വെല്ലുവിളികൾ

  • ഡാറ്റയുടെ ലഭ്യതക്കുറവും വിവരങ്ങളുടെ കൃത്യമായ ശേഖരണം ഇല്ലാത്തതും നയങ്ങൾ രൂപീകരിക്കുമ്പോൾ വെല്ലുവിളിയാകുന്നു.
  • ജെൻഡർ സംബന്ധമായ സംരംഭങ്ങൾ വിവിധ മന്ത്രാലങ്ങളിലും വകുപ്പുകളിലും വിഭജിക്കപ്പെട്ടിരിക്കുന്നു. ഇത് കൃത്യമായ ജെൻഡർ അധിഷ്ഠിത പദ്ധതികൾ നടപ്പിലാക്കുന്നതിനെ ബാധിക്കുന്നു.
  • ജെൻഡർ ബജറ്റിംഗ് നടപ്പാക്കുന്നതിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലൂടെ ഇന്ത്യയ്ക്ക് ലിംഗപരമായ അസമത്വങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കാനും കൂടുതൽ നീതിയുക്തമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കാനും കഴിയും.