ഇന്ത്യ-യു എസ് ആണവ സഹകരണം

ഇന്ത്യയും അമേരിക്കയും തമ്മില്‍ രണ്ട് പതിറ്റാണ്ടുമുമ്പ് ആണവ കരാർ ഒപ്പുവച്ചിട്ടുണ്ട് എങ്കിലും ഇത് പൂർണ്ണമായും പ്രതീക്ഷിതനിലയിലേക്ക് എത്തിയിട്ടില്ല എന്ന് അമേരിക്കയുടെ ഊർജവകുപ്പ് സെക്രട്ടറി ഈയിടെ പറഞ്ഞു.

ഇന്ത്യ -അമേരിക്ക സഹകരണം

  • 1977-ൽ ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയത് അമേരിക്കയുടെ പിന്തുണയും സഹകരണവും ഇല്ലാതെയാണ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽവിള്ളലുണ്ടാക്കിയിരുന്നു.
  • 2005 -ൽ സിവിൽ ആണവ വ്യാപാരത്തിനും സഹകരണത്തിനും വഴിയൊരുക്കുന്ന സുപ്രധാനമായ "യു എസ് ഇന്ത്യ സിവിൽ ആണവ കരാർ ഒപ്പു വച്ചു.
  • ഇന്ത്യയിലേക്ക് ആണവ ഇന്ധനവും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യാൻ അനുവദിക്കുന്ന കരാറിന് 2008-ൽ യുഎസ് കോൺഗ്രസ് അംഗീകാരം നൽകി.
  • 2015 ൽ യുഎസ് കമ്പനിയായ വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് ആന്ധ്രപ്രദേശിലെ കൊവ്വഡായിൽ ആറ് ആണവ റിയാക്ടറുകൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.

ആണവകരാറിലെ പ്രധാന വ്യവസ്ഥകൾ

  • 2005-ൽ ഒപ്പുവച്ച ഈ കരാർ "123 കരാർ" എന്നും അറിയപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ ബന്ധത്തിൽ മാറ്റം വരുത്തിയത് ഈ കരാറാണ്
  • ഈ കരാർ പ്രകാരം ആണവ പദ്ധതികളെ സിവിൽ മിലിറ്ററി എന്ന തരത്തിൽ വേർതിരിക്കാൻ ഇന്ത്യ തീരുമാനിച്ചു.
  • സിവിലിയൻ ആണവപദ്ധതിക്കായി ഇന്ത്യക്ക് ആണവ ഇന്ധനവും സാങ്കേതികവിദ്യയും നൽകാൻ കരാർ യുഎസിന് അനുവാദം നൽകി.
  • ആണവവ്യാപനം തടയുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യ വീണ്ടും ഉറപ്പിക്കുകയും സെൻസിറ്റീവ് ന്യൂക്ലിയർ ടെക്നോളജി /മെറ്റീരിയലുകൾ കൈമാറുന്നതിനെതിരെ കൂടുതൽ ജാഗ്രത കാണിക്കുവാനും ഇന്ത്യ സമ്മതിച്ചു.

ആണവ സഹകരണം മൂലമുള്ള നേട്ടങ്ങൾ

  • വൈദ്യുതി ഉൽപാദനത്തിനായി ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാം. അതുവഴി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും ഹരിതസമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്താനും കഴിയും.
  • ആണവോർജമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാങ്കേതിക കൈമാറ്റം, നിക്ഷേപം ആകർഷിക്കൽ തുടങ്ങിയവക്കുമുള്ള സാദ്ധ്യതകൾ വർധിപ്പിക്കുന്നു.
  • ആധുനിക ആണവറിയാക്ടറുകളും സാങ്കേതിക പുരോഗതിയും മെച്ചപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
  • അമേരിക്കയുമായുള്ള ആണവ സഹകരണം ലോക ക്രമത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഗുണകരമാണ്. ഇത് ഇന്ത്യക്ക് മറ്റു രാജ്യങ്ങളുമായുള്ള സഹകരണം വളർത്തുന്നതിന് സഹായകമാകും.
  • ഉത്തരവാദിത്തമുളള ആണവസഹകരണം പ്രകടിപ്പിച്ചുകൊണ്ട് മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാവാൻ ഇന്ത്യക്ക് കഴിയും .

നിലവിലെ സ്ഥിതി

  • ആണവ കരാർ ഒപ്പുവെച്ച് ഇത്രയും വർഷമായിട്ടും സാങ്കേതിക - വാണിജ്യ മേഖലയിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടില്ല. വിവിധ വെല്ലുവിളികൾ കാരണം പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.
  • പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രണ നടപടിക്രമങ്ങളും സുരക്ഷാ ആശങ്കകളും ആഭ്യന്തരമായി വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
  • അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ കരാറിനെ സംബന്ധിച്ച ആശങ്കകൾ ഉണ്ട്. ആണവനിർവ്യാപനകരാർ (Non-Proliferation Treaty) ഒപ്പു വച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവസഹകരണം എന്നത് യുഎസ് കോൺഗ്രസിൽ അംഗീകാരത്തിന്റെ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.
  • സിവിൽ ന്യൂക്ലിയർ എനർജി മേഖലയിൽ പ്രായോഗിക സഹകരണത്തിനായി ഇന്ത്യയും യുഎസും പുതിയ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. സിവിൽ ആണവ മേഖലയിലെ കാര്യക്ഷമത ഇത് വർധിപ്പിക്കാൻ സഹായിക്കും.