ഇലക്ട്റൽ ബോണ്ട് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി

  • രാഷ്ട്രീയപാർട്ടികൾക്ക് സംഭാവനകൾ നൽകാൻ ഉപയോഗിക്കുന്ന ഇലക്ട്റൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധം എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
  • ഭരണഘടനയുടെ 19(1)(എ) പ്രകാരം ജനങ്ങളുടെ വിവരവകാശത്തെ ഈ പദ്ധതി ലംഘിക്കുന്നു എന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സുതാര്യത നിർണായകമാണെന്ന് കോടതി പറഞ്ഞു.

ഇലക്ട്രൽ ബോണ്ട്

  • വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വയം വെളിപ്പെടുത്താതെ രജിസ്റ്റർ ചെയ്ത രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇലക്ട്റൽ ബോണ്ട്.
  • നിയുക്ത എസ്ബിഐ ശാഖകൾ വഴിയാണ് ഇലക്ട്റൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്.
  • 1951-ലെ ജനപ്രതിനിധി നിയമത്തിലെ സെക്ഷൻ 29A പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പോൾ ചെയ്ത വോട്ടിന്റെ 1%ത്തിൽ കുറയാതെ നേടിയതുമായ രാഷ്ട്രീയപാർട്ടികൾക്ക് മാത്രമേ ഇലക്ട്റൽ ബോണ്ടുകൾ സ്വീകരിക്കാൻ അർഹതയുള്ളൂ.
  • രാഷ്ട്രീയ പാർട്ടിയുടെ അംഗീകൃത ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പണമിടപാട് നടത്താൻ കഴിയൂ.
  • പാർട്ടികൾ അവരുടെ ബാങ്ക് അക്കൗണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ വെളിപ്പെടുത്തണം സുതാര്യത ഉറപ്പാക്കിക്കൊണ്ട് ബാങ്കിംഗ് ചാനലുകളിലൂടെയാണ് സംഭാവനകൾ നൽകുന്നത്.
  • ലഭിച്ച ഫണ്ടിന്റെ വിനിയോഗം വിശദീകരിക്കാൻ രാഷ്ട്രീയപാർട്ടികൾ ബാധ്യസ്ഥരാണ്.

ഇലക്ട്റൽ ബോണ്ട് സ്കീമുമായി ബന്ധപ്പെട്ട ആശങ്കകൾ

  • സുതാര്യത ഇല്ലാത്തത്
  • സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് വഴിയാണ് ഇത്തരം ബോണ്ടുകൾ വിൽക്കുന്നത് എന്നതിനാൽ എതിരാളികൾക്ക് ആരാണ് ധനസഹായം നൽകുന്നതെന്നും കൃത്യമായി അറിയാൻ സർക്കാരിന് സാധിക്കുന്നു. ഇത് ദുരുപയോഗ ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
  • 2017ലെ ധനകാര്യ നിയമത്തിലെ ഭേദഗതിയിലൂടെ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ലഭിക്കുന്ന സംഭാവനകൾ വെളിപ്പെടുത്തുന്നതിൽ നിന്ന് കേന്ദ്രസർക്കാർ രാഷ്ട്രീയപാർട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.
  • ഇലക്ട്റൽ ബോണ്ട് സ്കീം രാഷ്ട്രീയപാർട്ടികൾക്കുള്ള പരിധിയില്ലാത്ത കോർപ്പറേറ്റ് സംഭാവനകൾക്ക് വഴി തുറന്നു. ഇത് ജനാധിപത്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
  • സ്വാതന്ത്ര്യവും നീതിയുക്തമായ തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കും.
  • ക്രോണി ക്യാപിറ്റലിസത്തിന് വഴിയൊരുക്കും. (ബിസിനസ് നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള പരസ്പര പ്രയോജനകരമായി സാമ്പത്തിക വ്യവസ്ഥ)

ഇലക്ട്റൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് ഉടനടി നിർത്താനും 2024 മാർച്ച് 6 നകം എല്ലാ വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി നിർദേശിച്ചു.