പ്ലാസ്റ്റിക് മലിനീകരണം: പാർലമെൻറ് റിപ്പോർട്ട്

"പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം" സംബന്ധിച്ച് പബ്ലിക് അക്കൗണ്ട് കമ്മിറ്റി അടുത്തിടെ പാർലമെൻറിൽ ഒരു റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു.

റിപ്പോർട്ടിലെ ഹൈലൈറ്റുകൾ

  • മാലിന്യ ഉൽപ്പാദനം വർദ്ധിച്ചു
  • 2019- 20 മുതലുള്ള ഡാറ്റ സൂചിപ്പിക്കുന്നത് രാജ്യത്തെ മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ 50 ശതമാനത്തിലേറെയും പുനം:ചംക്രമണം ചെയ്യപ്പെടാതെ വായു, വെള്ളം, മണ്ണ് എന്നിവയെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ്. ഇത് അത്യന്തികമായി മനുഷ്യൻറെ ആരോഗ്യത്തെ ബാധിക്കുന്നു.
  • 2016- 18 കാലയളവിൽ പല സംസ്ഥാന മലിനീകരണം നിയന്ത്രണ ബോർഡുകളും പ്ലാസ്റ്റിക് മാലിന്യ ഉൽപാദനം സംബന്ധിച്ച വിവരങ്ങൾ കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന് നൽകിയിട്ടില്ലെന്ന് പബ്ലിക് അക്കൗണ്ട് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
  • നിലവിലുള്ള റീസൈക്ലിംഗ് സംവിധാനം അനൗപചാരികവും ഗുണനിലവാരം കുറഞ്ഞതുമാണ്.
  • പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള വ്യാപകമായ അവബോധത്തിന്റെ കുറവ് ഉത്തരവാദിത്തമുള്ള മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.

നിർദ്ദേശങ്ങൾ

  • പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചുള്ള ഡാറ്റ നിർബന്ധമായും "ഓൺലൈൻ" ആയി ദേശീയ ഡാഷ്ബോർഡിൽ റിപ്പോർട്ട് ചെയ്യാൻ പാനൽ നിർദ്ദേശിക്കുന്നു.
  • ഒരു സമഗ്ര നയത്തിന്റെ കുറവ്.
  • പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിന് സഹായകരമാവുന്ന ഗവേഷണ വികസന ഫണ്ട് രൂപീകരിക്കാൻ അധികൃതർ മുൻകൈയെടുക്കുക.
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെ കുറിച്ച്(Single use plastics) അവബോധം ഉണ്ടാക്കുക.
  • പരിസ്ഥിതി സൗഹൃദ ബദലുകൾ കണ്ടെത്തുക.

ഈ മേഖലയിൽ സർക്കാർ പദ്ധതികൾ

  • 2016-ൽ "പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് റൂൾസ്" കൊണ്ടുവന്നു. ക്യാരിബാഗുകൾ, സ്ട്രോകൾ, കപ്പുകൾ എന്നിങ്ങനെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ചില പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, വില്പന, ഉപയോഗം എന്നിവ നിയന്ത്രിക്കാൻ ഈ ചട്ടങ്ങൾ ലക്ഷ്യം വെക്കുന്നു.
  • 2022 ഡിസംബർ 31 മുതൽ 120 മൈക്രോണിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിർമ്മാണം, ഇറക്കുമതി, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചിരിക്കുന്നു.
  • 2016-ലെ ഖരമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ദേശീയ നയം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിന് ഊന്നൽ നൽകുന്നു.
  • ഉൽപാദകർക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും പുനരുപയോഗവും കാര്യക്ഷമമാക്കുന്നതിന് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി(Extended Producer Responsibility) ചട്ടങ്ങൾ കൊണ്ടുവന്നു .
  • സ്വച്ഛ് ഭാരത് അഭിയാൻ വഴി പ്ലാസ്റ്റിക് മാലിന്യത്തെ നിർമാർജനം ചെയ്യാൻ സർക്കാർ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്

പ്ലാസ്റ്റിക് മലിനീകരണം പരിഹരിക്കുന്നതിന് ഗവൺമെൻറ് വ്യവസായം, സിവിൽ സമൂഹം, വ്യക്തിഗത പൗരന്മാർ എന്നിവർ ഉൾക്കൊള്ളുന്ന ഒരു ബഹുമുഖ സമീപനം ആവശ്യമാണ്.