ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയം

അടുത്തിടെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം പശ്ചിമബംഗാളിലെ മയ ഇൻലാൻഡ് കസ്റ്റം പോർട്ടിൽ നിന്നും ബംഗ്ലാദേശിലെ സുൽത്താൻഗഞ്ച് തുറമുഖത്തേക്കുള്ള ട്രയൽ കാർഗോ വെസലുകളുടെ ആദ്യ ഫ്ലാഗ് ഓഫ് ചെയ്തു. ഇത് ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസി പ്രകാരം ഒരു സുപ്രധാന ചുവടുവെപ്പാണ്.

ഇൻലാൻഡ് വാട്ടർ അതോറിറ്റി ഓഫ് ഇന്ത്യ(IWAI) ആണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ പ്രാധാന്യം

ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് പ്രതിവർഷം 2.6 ദശലക്ഷം ടൺ ചരക്ക് കഴറ്റുമതി ചെയ്യുന്നുണ്ട്. റോഡിൽ നിന്ന് ജലപാതയിലേക്ക് ചരക്ക് കയറ്റുമതി പ്രാവർത്തികമാക്കാൻ ഈ പദ്ധതി പ്രോത്സാഹനം നൽകും.

ഉൾനാടൻ ജലഗതാഗതം (Inland Water Ways)

  • സഞ്ചാരയോഗ്യമായ നദികൾ, കനാലുകൾ, തടാകങ്ങൾ മറ്റു ഉൾനാടൻ ജലപാതകൾ എന്നിവയിലൂടെ ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതത്തെയാണ് ഉൾനാടൻ ജലാഗതാഗതം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.
  • ഇത് വളരെ ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗമാണ്. പ്രത്യേകിച്ച് കൽക്കരി, ഇരുമ്പയിര്, സിമൻറ്, ഭക്ഷ്യ ധാന്യങ്ങൾ, വളം തുടങ്ങിയ ബൾക്ക് ചരക്കുകൾക്ക്.
  • മാരിടൈം ഇന്ത്യ വിഷൻ-2030 പ്രകാരം, 2030 ഓടെ ഇന്ത്യയുടെ ഉൾനാടൻ ജലഗതാഗതത്തിന്റെ പങ്ക് കയറ്റുമതിയുടെ 5% ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സാധ്യതാ പഠനങ്ങളിലൂടെ 25 പുതിയ ദേശീയ ജലപാതകൾ കണ്ടെത്തി.

ആക്ട് ഈസ്റ്റ് പോളിസി

2014 നവംബറിൽ പ്രഖ്യാപിച്ച "ആക്റ്റ് ഈസ്റ്റ് പോളിസി" "ലുക്ക് ഈസ്റ്റ് പോളിസി" യുടെ നവീകരണമാണ്.

ഏഷ്യാ- പസഫിക് മേഖലയുമായി വിവിധ തലങ്ങളിൽ സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയതന്ത്ര സംരംഭമാണിത്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം, വ്യാപാരം, സംസ്കാരം പ്രതിരോധം, ഉഭയകക്ഷി തലത്തിലും പ്രാദേശിക തലത്തിലുമുള്ള നിരന്തരമായ ഇടപെടൽ ഇതിൽ ഉൾപ്പെടുന്നു .

തെക്കു കിഴക്കൻ ഏഷ്യ മേഖലയിലേക്കുള്ള പ്രവേശന കവാടമായ വടക്കുകിഴക്കൻ മേഖലയുടെ സാമ്പത്തിക വികസനം മെച്ചപ്പെടുത്താനും ഇത് ലക്ഷ്യംവെക്കുന്നു.

ലുക്ക് ഈസ്റ്റിൽ നിന്നും ആക്റ്റ് ഈസ്റ്റിലേക്ക്

  • ആക്റ്റ് ഈസ്റ്റ് പോളിസി ആസിയാൻ രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം സുരക്ഷാ സഹകരണം കൂടി ലക്ഷ്യം വെക്കുന്നു.
  • സംസ്കാരം, വാണിജ്യം, കണക്റ്റിവിറ്റി ശേഷി വർധിപ്പിക്കൽ തുടങ്ങിയവയാണ് ആക്റ്റ് ഈസ്റ്റ് പോളിസിയുടെ 4 ഘടകങ്ങൾ.
  • ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഒരു പ്രധാന ഭാഗമാണ് സുരക്ഷ എന്നത് ദക്ഷിണ ചൈന കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചൈനയുടെ സ്വാധീനം വളരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിഗേഷൻ സ്വാതന്ത്ര്യവും സുരക്ഷിതമായ ചരക്ക് ഗതാഗതവും ഉറപ്പാക്കുക എന്നത് ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഒരു പ്രധാന സവിശേഷതയാണ്. ഇതിൻറെ പിൻബലത്തിൽ ക്വാഡ് എന്ന അനൗപചാരിക ഗ്രൂപ്പിംഗിൻറെ രൂപീകരണത്തിൽ ഇന്ത്യ പങ്കാളിയായിട്ടുണ്ട്.

ആക്റ്റ് ഈസ്റ്റ് പോളിസി പ്രകാരം കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ

  • ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലുള്ള അഗർത്തല അഖൗറ റെയിൽ ലിങ്ക്
  • ബംഗ്ലാദേശിലൂടെയുള്ള ഇൻറർമോഡൽ ഗതാഗത ബന്ധങ്ങളും ഉൾനാടൻ ജലപാതകളും.
  • കാലടാൻ മൾട്ടിമോഡൽ ട്രാൻസിറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ്
  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മ്യാൻമാറുമായും തായ്‌ലൻഡുമായും ബന്ധിപ്പിക്കുന്ന ട്രൈലാറ്ററൽ ഹൈവേ പദ്ധതി
  • ഇന്ത്യ- ജപ്പാൻ ആക്റ്റ് ഈസ്റ്റ് ഫോറത്തിന് കീഴിൽ റോഡ്, പാലങ്ങൾ, ജലവൈദ്യുത പദ്ധതികളുടെ നവീകരണം തുടങ്ങിയ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.
  • കംബോഡിയ, ലാവോസ്, മ്യാൻമാർ, വിയറ്റ്നാം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം, ജലസ്രോതസ്സുകൾ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് സഹായം നൽകുന്നതിനായി ഇന്ത്യ പദ്ധതികൾ നടപ്പിലാക്കുന്നു.
  • ഇന്ത്യയുടെ "ആക്റ്റ് ഈസ്റ്റ് പോളിസി" യും ജപ്പാന്റെ "ഇന്തോ പസഫിക് സ്ട്രാറ്റജി" യുമായി ചേർന്ന് 2017-ൽ ഇന്ത്യ- ജപ്പാൻ ആക്റ്റ് ഈസ്റ്റ് ഫോറം