സ്വച്ഛ് ഭാരത് മിഷൻ

2019 ഇന്ത്യയെ പൂർണമായും മലമൂത്ര വിസർജന മുക്തമാക്കാനുള്ള പദ്ധതിയായിരുന്നു 2014-ൽ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ. ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാണ് പൊതു ശുചിത്വം എന്നത്.

1986-ൽ സെൻട്രൽ റൂറൽ സാനിറ്റേഷൻ പ്രോഗ്രാം എന്ന പദ്ധതിയും 1999-ൽ സമ്പൂർണ്ണ ശുചിത്വ കാമ്പയിൻ പദ്ധതിയും പൊതു ശുചിത്വരംഗത്ത് ഇന്ത്യ മുമ്പ് നടത്തിയ പരിപാടികളാണ്.

സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ)

2014ൽ ജൽ ശക്തി മന്ത്രാലയം ആരംഭിച്ചു.

ഗ്രാമപ്രദേശങ്ങളിലെ വെളിയിട മലമൂത്ര വിസർജ്ജനം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുളള ദേശവ്യാപക പ്രചാരണം എന്ന നിലയിലാണ് ഈ ദൗത്യം നടപ്പിലാക്കിയത്.

ദൗത്യം ആരംഭിച്ചതിന് ശേഷം 10 കോടിയിലധികം വ്യക്തിഗത ടോയ്‌ലറ്റുകൾ നിർമ്മിച്ചു. അതിൻറെ ഫലമായി എല്ലാം സംസ്ഥാനങ്ങളിലെയും ഗ്രാമീണ മേഖലകൾ 2019 ഒക്ടോബർ രണ്ടിന് സ്വയം വെളിയിട വിസർജന മുക്തമായി (Open Defecation Free) പ്രഖ്യാപിച്ചു.

സ്വച്ഛ് ഭാരത് മിഷന്റെ മറ്റു പദ്ധതികൾ

1.GOBAR-DHAN പദ്ധതി

2018ൽ ജല ശക്തി മന്ത്രാലയം ആരംഭിച്ച പദ്ധതി.

ബയോഡിഗ്രാഡബിൾ മാലിന്യങ്ങളെ കംപോസ്ഡ് ബയോഗ്യാസ് ആക്കി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

2.വ്യക്തിഗത ഗാർഹിക ശൗചാലയങ്ങൾ

SBMന് കീഴിൽ വ്യക്തികൾക്ക് ടോയ്ലറ്റ് നിർമാണത്തിന് ഏകദേശം 15000 രൂപ ലഭിക്കും.

3. സ്വച്ഛ് വിദ്യാലയം അഭിയാൻ

ഒരു വർഷത്തിനുള്ളിൽ എല്ലാ സർക്കാർ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റുകൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പരിപാടിയാണിത്.

4. സ്വച്ഛത ഹി സേവ ക്യാമ്പയിൻ

കമ്മ്യൂണിറ്റി പങ്കാളിത്തത്തിലൂടെ ശ്രമദാന പ്രവർത്തനങ്ങൾ നടത്തുവാനുള്ള പദ്ധതിയാണിത്. എല്ലാവർഷവും നഗര വികസന മന്ത്രാലയം ശുചിത്വ വകുപ്പും ചേർന്ന് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെ സ്വച്ഛത ഹി സേവ ക്യാമ്പയിൻ നടത്തുന്നു.

100% വെളിയിട വിസർജനം മുക്തമാക്കിയ സംസ്ഥാനങ്ങൾ & കേന്ദ്ര ഭരണ പ്രദേശങ്ങൾ : ആൻഡമാൻ& നിക്കോബാർ, ദദ്രനാഗർഹവേലി,ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, സിക്കിം, കർണാടക, കേരളം, ലഡാക്ക്, പുതുച്ചേരി, തമിഴ്നാട്, തെലുങ്കാന ,ത്രിപുര എന്നിവ.

SBM നേരിടുന്ന വെല്ലുവിളികൾ

  • പെരുമാറ്റത്തിന്റെ/ സ്വഭാവത്തിന്റെ പ്രശനം :- പലർക്കും ടോയ്‌ലറ്റ് ഉപയോഗിച്ച് ശീലമില്ല. അതിനാൽ നിർമിക്കപെട്ടാലും അത് സ്റ്റോർ റൂം ആയി ഉപയോഗിക്കുകയാണ്. ജൽ ശക്തി മന്ത്രാലയം നടത്തിയ ദേശിയ വാർഷിക ഗ്രാമീണ ശുചിത്വ സർവേ കാണിക്കുന്നത് ഗ്രാമീണ ജനസംഖ്യയുടെ 95% പേർക്ക് ഇന്ത്യയിൽ ടോയ്‌ലറ്റ് സൗകര്യം ഉണ്ടെന്നാണ് എന്നാൽ ഇത്രയും പേർ മുഴുവനായി ടോയ്‌ലറ്റ് ഉപയോഗിക്കുന്നില്ല എന്ന് സർവ്വേ എടുത്തുകാണിക്കുന്നു.
  • പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിൽ ഒരു നിശ്ചിത വലുപ്പത്തിൽ കൂടുതലുള്ള വീടുകൾക്ക് ഒന്നിലധികം ടോയ്‌ലറ്റുകൾ നിർബന്ധമാക്കുന്ന ഒരു മാനദണ്ഡവും ഇല്ല .
  • വെള്ളത്തിന്റെ അപര്യാപ്തത ടോയ്‌ലറ്റ് ഉപയോഗത്തെ കുറയ്ക്കുന്നു.
  • നിർമ്മാണത്തിലെ പാകപ്പിഴകൾ, കുഴി നിറയുന്നത് തുടങ്ങിയവ ടോയ്‌ലറ്റ് ഉപയോഗത്തിൽ കുറവുണ്ടാക്കുന്നു.

സ്വച്ഛ് ഭാരത് മിഷൻ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള വഴികൾ

  • ബിഹേവിയറൽ ക്യാപയിനുകൾ നടത്തുക
  • ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാത്ത വീടുകൾ കണ്ടെത്തി അവർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക.
  • " ടോയ്‌ലറ്റ്: ഏക് പ്രേം കഥ" പോലെയുള്ള സിനിമകൾ ഗ്രാമീണ ഇന്ത്യയിൽ പ്രദർശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
  • പാർശ്വവൽക്കരിക്കപ്പെട്ട/ ദുർബല വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പിന്തുണക്കുക.
  • സാങ്കേതിക വിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തി കൊണ്ട് വെളിയിട വിസർജന മുക്ത പദ്ധതിയുടെ പുരോഗതി ട്രാക്ക് ചെയ്യുക.ഇ-ഗവേണൻസ് സൊല്യൂഷൻ ഉൾപ്പെടുത്തുക.