ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ കാര്യക്ഷമമാക്കാൻ FSSAI

ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങൾ ലളിതമാക്കുന്നതിനും ബിസിനസ് സൗഹാർദപരമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ ഭേദഗതികൾക്ക് ഫുഡ് സേഫ്റ്റി അതോറിറ്റി(FSSAI) അംഗീകാരം നൽകി.

നിർദ്ദേശിക്കപ്പെട്ട ഭേദഗതികൾ

  • ഭക്ഷ്യ ഉല്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS), അഗ്രികൾച്ചറൽ മാർക്കറ്റിംഗ് (AGMARK) സർട്ടിഫിക്കേഷന്‍ തുടങ്ങിയവയിൽ നിന്നുള്ള സാക്ഷ്യപത്രത്തിന്റെ ആവശ്യകത ഇല്ലാതാക്കുകയും പകരം FSSAI യുടെ അന്തിമ സർട്ടിഫിക്കറ്റ് മാത്രമേ ആവശ്യം വരുള്ളൂ എന്ന ഭേദഗതി കൊണ്ടുവരും. ഇതുവഴി ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ഒഴിവാക്കും.
  • ഹണി വൈൻ, ആൽക്കഹോളിക് റെഡി - ടു - ഡ്രിങ്ക് പാനീയങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ പുന: പരിശോധിക്കും.

FSSAI യുടെ അധികാരങ്ങൾ

  • ഭക്ഷ്യ ഉൽപന്നങ്ങൾക്കും അഡിറ്റീവുകൾക്കുമുള്ള നിയന്ത്രണങ്ങളുടെയും മാനദണ്ഡങ്ങളുടെയും രൂപീകരണം
  • ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും നൽകൽ
  • ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കൽ
  • ഭക്ഷ്യസുരക്ഷയുടെ ഗുണനിലവാരത്തിന്റെയും ഭക്ഷ്യ സുരക്ഷയും ശുചിത്വവും സംബന്ധിച്ച് പരിശീലനവും അവബോധവും നൽകുന്നു.